ജീവൽ പ്രേരണ
നിന്നോർമ്മകളെന്നിൽ
നിദ്രാഭംഗമാക്കുന്നിന്നും
നയനങ്ങളിലരയന്ന ശോഭയും
നക്ഷത്ര തിളക്കവുമെന്നെ
ഞാനറിയാതെയിപ്പോഴും
മനസ്സിന്റെ ഉള്ളിലെ
ശ്രീ കോവിലിൽ നിത്യമൊരു
പ്രേമപൂജാരിയായ് മാറുന്നു
നീ ഒരു മൂകാംബികയെൻ
മണിപൂരചക്രവാസിനിയായ്
ആത്മ സ്വരൂപിണിയായ്
നിത്യദർശനം നല്കുന്നുവല്ലോ
മന്ദസ്മിത രൂപമേ രാജരാജേശ്വരി
മഹിയിൽ വസിപ്പവളേ
ആത്മ ശക്തി പകരുവോളെ
ആനന്ദ ചൈതന്യമേ സ്വപ്നദർശിനി
നിന്നോർമ്മകളെന്നിൽ
നിദ്രാഭംഗമാക്കുന്നിന്നും
നയനങ്ങളിലരയന്ന ശോഭയും
നിത്യവും ജീവൽ പ്രേരണ
ജീ ആർ കവിയൂർ
23 .04 .2021 /4 :56 am
Comments