പ്രകൃതി പ്രണയിനി
പ്രകൃതി പ്രണയിനി
നീ ചിരിച്ചാൽ നീലവാനിൽ
അമ്പിളി മുഖം പോലെ
നീ കരഞ്ഞാൽ കാർമേഘത്തിൻ
തുലാവർഷ മാരി പോലെ
നിൻ പരിഭവം ആകാശത്തു
മിന്നിമറയും മിന്നൽ ഗർജനം പോലെ
മനം മറിയാതെ വർണ്ണം കണ്ടു മതി മറന്നു
സപ്തവണ്ണം വിരിഞ്ഞു വാനവില്ലുപോലെ
നിൻ പ്രണയത്തിൻ തലോടലുകൾ
കരയെ ചുംബിച്ചകലും കടലല പോലെ
നിൻ വരവറിയിക്കുന്നു വസന്തം
വിരിഞ്ഞു നിൽക്കും പൂവാടിക പോലെ
നിൻ കണ്ണിലെ തിളക്കം കണ്ടു
രാവിൻ ആകാശത്തു മിന്നും നക്ഷത്രം പോലെ
നിൻ വരവിനെ സുഗന്ധ പൂരിതമാക്കുന്നു
മെല്ലെ ശിശിര കുളിരല പോലെ
നിൻ നടനം കണ്ടു മനമിളകിയാടി
പീലിവിടർത്തിനൃത്തം വെക്കും മയിൽ പേട പോലെ
നീ പാടും പാട്ടൊക്കെ മാറ്റൊലി കൊണ്ടു
മരച്ചില്ലകളിലിരുന്നു പഞ്ചമം പാടിയ കുയിൽ പോലെ
നിൻ വിരഹ നോവിൻ ഗൽഗതം മുഴങ്ങി
ചീവീടും മണ്ഡുകങ്ങളുടെയും കച്ചേരി പോലെ
അല്ലയോ പ്രകൃതി പ്രണയിനി മനോഹരി
നിൻ ഭാവങ്ങൾ എത്ര പറഞ്ഞാലും തീരില്ലല്ലോ
ജീ ആർ കവിയൂർ
24 .04 .2021
Comments