ഒരുനാളും മറക്കില്ല നിന്നെ
ഒരുനാളും മറക്കില്ല നിന്നെ
അനവദ്യ ആരാമത്തിൽ
ആരാലും മോഹിക്കും പുഷ്പമേ
ആദ്യാനുരാഗത്തിൻ ആനനന്ദമേ
ഒരുനാളും മറക്കില്ല നിന്നെ
ഒരുവാക്കിൽ ഞാനൊടുക്കാം
ഇന്നു വീണ്ടുമൊന്ന് പറയാമോ
നിനക്കെന്നെ ഇഷ്ടമായിരുന്നെന്ന്
കാലത്തിന്റെ സമ്മർദ്ദമാണ്
കളിചിരി മായാത്തനേരം
കഴുത്തു നീട്ടിയതൊടുക്കം
കൗമാരത്തിന്റെ തുടക്കം
കണ്ട സ്വപ്നങ്ങൾക്കൊടുക്കം
കനവുകളൊക്കെ വീണുടഞ്ഞു
കരയാനാവാതെ കരൾ നോവുമായ്
കരകാണാ കടലലക്കുമപ്പുറത്തു
കടന്നങ്ങു പോയില്ലേ നീ തിടുക്കം
തുറന്നങ്ങു പറയാനള്ള ചങ്കുറ്റം
ഒരു നാളുമില്ലാതെ പോയതല്ലോ
ഇന്നു വേദന കൊണ്ടിട്ടെന്തു കാര്യം
ഉള്ളിലൊതുക്കി നീറി ഒടുങ്ങുക പൊന്നേ
ജീ ആർ കവിയൂർ
29 .04 .2021
Comments