ദേവീസ്തുതി ദളങ്ങൾ -34
ദേവീസ്തുതി ദളങ്ങൾ -34
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 34
കൃഷി മുതലായ മാർഗ്ഗങ്ങളാൽ
വസ്തുക്കളോട് വർജിതയല്ലാത്തവളേ
കാമാദികളോടു കൂടാത്ത
ശ്രുദ്ധ ചൈതന്യ സ്വരൂപിണിയായവളേ ദേവി
ഓം ഹല്ല്യവര്‍ജ്ജിതായൈ നമഃ 166
ദീക്പതി കളാൽ ഇന്ദ്രാദികളാൽ
സമാരാദ്ധ്യായവളേ ശ്രീദേവി
ദേവ ശത്രുക്കളേ നിഗ്രഹിക്കുന്നോളേ
ഈശ്വരീ പൂജിതേ അമ്മേ
ഓം ഹരില്പതി സമാരാധ്യായൈ നമഃ 167
അതിവേഗത്തിൽ കൊല്ലപ്പെട്ടവരായ
ആസുരന്മാരോട് കൂടിയവാളായ ദേവി
ബലാബല വിചാരം കൂടാതെ നിഗ്രഹിക്കുന്നുവോളേ
ഭവതിയമ്മേ നമിക്കുന്നേൻ
ഓം ഹഠാല്‍കാര ഹതാസുരായൈ നമഃ 168
ആനന്ദത്തേ പ്രധാനം ചെയ്യുന്ന
മുഖപ്രസാദത്തോടു കൂടിയവളേ ദേവി
ചിത്ത വൃത്തി വിശേഷങ്ങളെ അറിഞ്ഞു ദോഷങ്ങളെയകറ്റി
ധനയൗവ്വനാദി സുഖത്തെ നൽകുവോളെ അമ്മേ
ഓം ഹര്‍ഷപ്രദായൈ നമഃ 169
ഹവിസ്സുകളെ സ്വാഹാമുഖേന
ഭജിക്കുന്നവളാ0 ഭഗവതി നമിക്കുന്നേൻ
മായകളകറ്റി സൽഗതിയാർന്ന മോക്ഷദായിനി അമ്മേ
പ്രപഞ്ചത്തേനയിപ്പളേ ശ്രീദേവി നീയേ തുണ
ഓം ഹവിര്‍ഭോക്ത്ര്യൈ നമഃ 170
ജീ ആർ കവിയൂർ
11 .04 .2021
300 / 5 = 60 ശ്രുതി ദളം - 34 / 60
Comments