ദേവീസ്തുതി ദളങ്ങൾ -43
ദേവീസ്തുതി ദളങ്ങൾ -43
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 43
സംസാര സാഗര മദ്ധേ നിലകൊള്ളുന്നവരേ
ഉപാസനാദി കൊണ്ടു പരമാനന്ദത്തെ നൽകുവോളെ
ഹംസസ്ത്രീയായ് ഉള്ളവളേ ഭഗവതി
പരദേവതേ അമ്മേ നമിക്കുന്നേൻ
ഓം ഹ്രീംകാരദീര്‍ഘികാഹംസ്യൈ നമഃ 211 .
ഹ്രീംകാരമാകുന്ന ഉദ്യാനത്തിനു
പെൺ മയിലായ് ഉള്ളവളേ ദേവി
പരമ പ്രേമാസ്പദമായുള്ളവളേ അമ്മേ
നിൻ നാമം നിത്യം നാവിലുദിക്കണേ കരുണാകാരി ശങ്കരി
ഓം ഹ്രീംകാരോദ്യാനകേകിന്യൈ നമഃ 212 .
ഹ്രീംകാരമാകുന്ന ആരണ്യത്തിൽ
മാൻപേടയായ് ഉള്ളവളേ ദേവി
ബന്ധരൂപമായ് ഭയരഹിതായാം ഭഗവതി
നിൻ ഭജനത്താൽ ഭക്തനു മോക്ഷം നൽകുവോളെ അമ്മേ
ഓം ഹ്രീംകാരാരണ്യ ഹരിണ്യൈ നമഃ 213 .
ഹ്രീംകാരമാകുന്ന വല്ലരിയായ് വളർന്നു നിൽപ്പവളേ
ശിവ നിത്യ മനോഹരായൈ ദേവി
ശിവ വിലാസിനൈയേ ശിവ സം മോഹനകര്യ
പരദേവതാ സ്വരൂപമേ നമിക്കുന്നേൻ
ഓം ഹ്രീംകാരാലവാലവല്ല്യൈ നമഃ 214
മന്ദാധികാരികൾ ഹ്രീംകാരോപാസനയാൽ
തന്മൂർത്തിയായ് ശ്രീപാർവ്വതിയേ
ഹ്രീംകാരമാകുന്ന കൂട്ടിനുള്ളിലെ പെൺ കിളിയായ്
കണ്ടു പൂജിക്കുമ്പോൾ മോക്ഷമാർഗ്ഗം കാട്ടുവോളെ ശ്രീദേവി തുണ
ഓം ഹ്രീംകാരപഞ്ജരശുക്യൈ നമഃ 215 .
ജീ ആർ കവിയൂർ
18 .04 .2021
300 / 5 = 60 ശ്രുതി ദളം - 43 / 60
Comments