ദേവീസ്തുതി ദളങ്ങൾ -17
ദേവീസ്തുതി ദളങ്ങൾ -17
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 17
മന്ത്ര പഞ്ചമാക്ഷരമായ് വിലങ്ങുവോളേ
മാനസപൂജിതേ ഹ്രീംകാരരൂപേ
മഹാസുന്ദരി സുലോചനേ ദേവി
മനനാത്മികേ അമ്മേ നീയേ തുണ
ഓം ഹ്രീംകാര രൂപായൈ നമഃ 81
വാച്യ വാചകങ്ങൾക്കു
അഭേദമുള്ളവളേ
ഹ്രീംകാര നിലയത്തിൽ നിറയുന്നോളേ
ഹൃദയേശ്വരി നമിക്കുന്നേൻ
ഓം ഹ്രീംകാര നിലയായൈ നമഃ 82
മന്ത്രദേവതേ സാക്ഷാൽകാര ശക്തി ശ്രീ ദേവി
മന്ത്രോപാസകന്മാരുടെ ദേവതേ
ഹ്രീം എന്ന പദത്തിങ്കൽ പ്രീതിയുള്ളവളേ
ഹനിക്കുക ഞാനെന്ന അഹങ്കാരത്തേ അമ്മേ
ഓം ഹ്രീംപദപ്രിയായൈ നമഃ 83
ഹ്രീംകാര ബീജ മന്ത്ര ഭാഗമായി ഉള്ളവളേ
വൃക്ഷങ്ങളെ പ്രകാശിപ്പിക്കുന്ന ബീജരൂപിണി
മായാ ഭേദ ചൈതന്യ രൂപിണി ശിവേ
മായിക്കുക എന്നിൽ നിന്നും മായകളമ്മേ
ഓം ഹ്രീംകാര ബീജായൈ നമഃ 84
വാച്യവാചകങ്ങളുടെ
അഭേദം നിമിത്തങ്ങളാൽ
മനനത്തിങ്കൽ നിന്നും രക്ഷിപ്പവളേ
ഹ്രീം എന്ന പദത്തെ അറിയുന്നവളേ ദേവി
ഓം ഹ്രീംകാരമന്ത്രായൈ നമഃ 85
ജീ ആർ കവിയൂർ
02 .04 .2021
300 / 5 = 60 ശ്രുതി ദളം - 17 / 60
Comments