അല്ലയോ സോദരായറിയുക

 

അല്ലയോ സോദരായറിയുക 



അല്ലയോ സോദരായറിയുക 

സ്വീകരിക്കുന്നത്  സ്വീകരിക്കുക 

ഒരു നിമിഷം സ്വീകരിക്കുക 

സ്വീകാര്യമാർന്നതിനെ 


കളയരുതയീ അവസരം 

സ്വീകരിക്കാവുന്നവ കൈവിടാതേ 

മനനം ചെയ്യുവാൻ കഴിവുള്ള 

മനുഷ്യനായി പറന്നതു സൗഭാഗ്യം 


ജീവിതമൊരു അമൂല്യ രത്നമല്ലോ 

അത് അത്രയെളുപ്പമല്ല 

കൈക്കലാക്കുവാനാണെന്നറിഞ്ഞു 

മുന്നേറുക മുന്നേറുക 


ജന്മജന്മാന്തരങ്ങളുടെ 

അന്ധമാം പ്രയാണങ്ങളിൽ 

ഇപ്പോൾ ലഭിക്കുന്നത് നഷ്ടപ്പെടാതെ 

കാത്തുകോൾക അല്ലയോ സോദരാ 


ഈ മനോഹര ശബ്ദ ബ്രഹ്മത്തിൻ 

ധ്വനികളറിഞ്ഞു ജീവിക്കുക 

അല്ലയോ സോദരായറിക 

എന്തോനന്ദം പരമാനന്ദം  


ഈ ജ്ഞാനത്തിൻ പൊരുളറിയാതെ 

ഗുണപാഠങ്ങളറിയാതെ 

എന്തിനു ജീവിക്കുന്നു വൃഥാ 

അല്ലയോ സോദരായറിക 


നാം പിറന്നൊരു അരയന്നമായ്‌ 

അന്നനടയറിഞ്ഞു നടക്കുക 

അറിഞ്ഞു മുൻഗാമി കുഴിയിട്ട് തപ്പുക 

ആഴങ്ങളിലേക്കിനി ഇറങ്ങേണ്ട 


അനുഗ്രം ചൊരിഞ്ഞപ്പോഴേക്കും 

ഓഹരിയംശത്തിനു വിലക്ക് 

ബഹുമാനിക്കപ്പെടാനും 

പ്രശംസ പറ്റാനുമുല്ല നെട്ടോട്ടമെന്തിന് 


കാണുന്നു ഞാനോരൊന്നിലും 

വിലമതിക്കാനാവാത്ത വജ്രങ്ങൾ 

ശുദ്ധമായ മനമുള്ളതു  കൊണ്ടറിഞ്ഞു 

പറയുന്നു അവദൂതൻ സോദരാ 


വിട്ടൊഴിയുക ഞാനെന്ന ഭാവത്തെ 

വിട്ടകലുക ഞാനെന്ന അഹംഭാവത്തെ 

അറിയുക ഞാനെന്ന ഞാനിനെ 

സ്വീകരിക്കുക സ്വീകാര്യതയാർന്നതിനേ 

ജീ ആർ കവിയൂർ 

26 .04 .2021 






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “