മനനം ചെയ്യണം

 


മനനം ചെയ്യണം 

മനുഷ്യനാവണം 

മനാസ്സിലാക്കിമുന്നോട്ട് പോകുകണം 

നീയീ കടം കൊണ്ടയീ 

ജീവിതം തന്നൊരീ 

മണ്ണിനെയറിയണം  


തൊണ്ടപൊട്ടി പാടിയതൊക്കെ 

മണ്ടനാക്കിയതാണെന്നറിഞ്ഞു 

കളകളൊക്കെ പറിച്ചു 

തോട്ടിലേറിയണം നിന്റെ 

ജന്മം തന്ന പേറ്റു വയറിന്റെ 

നോവറിഞ്ഞു അമ്മയേയറിയണം 


ബുദ്ധിക്കു നിരക്കാത്ത 

ലോകം വെറുത്തോരാ 

സിന്ധാന്തങ്ങൾ വലിച്ചെറിയണം 

ദാസനായിമാറി നീ അറിയണം 


ജനനി ജന്മഭൂവിനെ അറിഞ്ഞു നീ 

ജനിമൃതികൾക്കിടയിലെ 

നിമിഷങ്ങളെയറിഞ്ഞു നീ 

പാടി പാടി സനാതനാവണം 


പുകഴ്ത്തണം പുലർത്തണം 

ഋഷി മുനികൾ പാടിയകന്ന

മണ്ണാണെന്നോർക്കണം 

നെഞ്ചിൽ തട്ടി പാടണം 


പ്രണവനാദമറിഞ്ഞു  നീ 

ഭഗവൽ പതാകക്കു കീഴിൽ 

നിന്നു നെഞ്ചിനു കുറുകെ 

കൈവച്ചു പാടിയ പ്രാത്ഥന കേട്ട് 


ഉണരണം ഉണർത്തണം 

ആസേതു ഹിമാചലം 

വസിപ്പവരുടെ കണ്ഠത്തിൽ 

നിന്നുയരണം വന്ദേമാതരം 


ജീ ആർ കവിയൂർ 

17 .04 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “