ദേവീസ്തുതി ദളങ്ങൾ -47

ദേവീസ്തുതി ദളങ്ങൾ -47                

ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .


ശ്രുതി ദളം - 47    

ശിവസ്യ ഹിതകാരിണ്യൈ

ശിവോജ്വലായൈ ശിവജ്യോതിസേ 

ശിവശങ്കരി ശിവമാന്യായൈ 

സദാശിവ കുടുംബമായ് ഉള്ളവളേ  ദേവി 

ഓം സദാശിവ കുടുംബിന്യൈ നമഃ   231 . 


സകലതിനും അധിഷ്‌മാനമായ 

രൂപത്തോടു കൂടിയവളേ ദേവി 

സർവ്വജ്ഞയായ ദേവി അമ്മേ 

ശരണാഗത പരിതായിണീയേ നമിക്കുന്നേൻ 

ഓം സകാലാധിഷ്ഠാന രൂപായൈ നമഃ 232 . 


സത്യമായ ജഡവും അസത്യവുമല്ലാതെ 

സച്ചിദാനന്ദമായ രൂപത്തോടു കൂടിയവളേ 

പ്രത്യക്ഷ ജ്ഞാനവിഷയായ 

ഭൂമി ,ജലം ,അഗ്നി ഇവയുടെ രൂപങ്ങളാൽ അറിയുന്നവളേ ദേവി തുണ 

ഓം സത്യരൂപായൈ നമഃ 233 . 


സമയായ് അഭിന്നയായ് 

സച്ചിദാനന്ദരൂ പൈക രസയായ് 

ഇരിക്കുന്ന മൂർത്തിയോട് കൂടിയവളേ 

സദാശിവ സമയായിരിക്കുന്നവളേ ശിവേ നമിക്കുന്നേൻ 

 ഓം സമാകൃതയേ നമഃ 234 .


സംസാരമനാദിയാകയാലും 

ഭൂത ഭവിഷ്യ ദ്വർത്തമാന കാലങ്ങളിലും 

സർവ്വ പ്രപഞ്ചത്തിന്റെ പ്രകാശപ്പെടുത്തുന്നവളേ 

പ്രപഞ്ചത്തിന് ശബ്ദ സ്വരൂപിണിയേ നമിക്കുന്നേൻ 

ഓം സര്‍വ്വപ്രപഞ്ച നിര്‍മ്മാത്ര്യൈ നമഃ 235 . 

ജീ ആർ കവിയൂർ 

19  .04  .2021

300 / 5  = 60 ശ്രുതി ദളം - 47 / 60




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “