ദേവീസ്തുതി ദളങ്ങൾ -29

 ദേവീസ്തുതി ദളങ്ങൾ -29      


ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .

ശ്രുതി ദളം - 29 

ബ്രഹ്മരൂപിണി ദേവി അമ്മേ 

സർവ്വാർത്ഥ സാധികേ സുന്ദരി 

സകലത്തിനും അധിപയാർന്നവളേ 

കാകാത്രൂപാമാം ബ്രഹ്മത്തിലമരുവോളേ  

ഓം കകാരാര്‍ത്ഥായൈ നമഃ 141 


കാലരൂപിണിയായ ക്രിയാ ശക്തിയുള്ളവളേ 

ബ്രഹ്മരൂപിണിയായ ദേവിയിൽ ലയിക്കും 

കാലഹന്ത്രിയാം ദേവി പ്രാണവായുവിന്റെ 

ഗതിവിഗതികളേ നയിപ്പോളേ  അമ്മേ നീയേ തുണ 

ഓം കാലഹന്ത്ര്യൈ നമഃ 142 


ചന്ദ സൂര്യ സ്വരൂപിണിയായ ദേവി 

കാമങ്ങൾക്കും ഭോഗപദാർത്ഥങ്ങളേ 

വിധിയനുസരിച്ചു   പ്രേരിപ്പിക്കുന്നവളേ 

അമ്മേ ഭഗവതി നിന്നെ നമിക്കുന്നേൻ 

ഓം കാലഹന്ത്ര്യൈ നമഃ 143 


പുരുഷാർത്ഥങ്ങളെ പ്രദാനം നൽകുവോളേ 

മോക്ഷരൂപ പുരുഷാർത്ഥത്തെ

അജ്ഞാനമറവിനെ  നീക്കിത്തരുവോളേ

മോക്ഷ പ്രദായിനി പ്രകാശ സ്വരൂപണേ ദേവി 

ഓം കാമിതാര്‍ത്ഥദായൈ നമഃ 144 


പരമേശ്വരനാം കാമനെ 

ലലാട നേത്രാഗ്നിയാൽ  ദഹിക്കപ്പെട്ട 

മന്മഥനേ രതിയുടെ പ്രാത്ഥനയാൽ 

കരുണാ രസപൂരിതേ കടാക്ഷം കൊണ്ട് സംജീവിപ്പിച്ചവളേ ദേവി 

ഓം കാമസഞ്ജീവിന്യൈ നമഃ 145 


ജീ ആർ കവിയൂർ 


08  .04  .2021


300 / 5  = 60 ശ്രുതി ദളം - 29   / 60    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “