ദേവീസ്തുതി ദളങ്ങൾ -35
ദേവീസ്തുതി ദളങ്ങൾ -35
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 35
ബ്രഹ്മസ്വരൂപിണി സുന്ദരി സുഷുമേ
ഹൃദയ വാസിനി ഹണ്ഡിനി ദേവി
അജ്ഞാന വൃത്തികളെ അകറ്റി നിർത്തി
സച്ചിദാനന്ദ രൂപിണി അമ്മേ തുണ
ഓം ഹാര്‍ദ്ദ സന്തമസാപഹായൈ നമഃ 171
ചിത്ര ദണ്ഡങ്ങളേ കൊണ്ടും
കുമാരികളാൽ ഏക താളലയത്തോടു കൂടിയവളേ
കോലാട്ടങ്ങളാൽ സംപൂജിതേ ദേവി
പ്രീതിമതി എന്നർത്ഥം വാങ്ങുന്ന രൂപത്തോടു കൂടിയവളേ ദേവി
ഓം ഹല്ലീസലാസ്യ സന്തുഷ്ടായൈ നമഃ 172
പരമഹംസന്മാരാൽ നിത്യം
ഉപാസിക്കപ്പെടുവാൻ യോഗ്യത യുള്ള
മന്ത്രങ്ങളിൽ ശേഷമാർന്ന പ്രണവ സ്വരൂപിണിയേ ദേവി
ഹകാരസകാരങ്ങളുടെ അർത്ഥ രൂപിണി അമ്മേ
ഓം ഹംസമന്ത്രാര്‍ത്ഥ രൂപിണ്യൈ നമഃ 173
അനിഷ്ട സാധനയെ സംബന്ധിച്ചത്
സ്വീകരിക്കുവാനുള്ള ആഗ്രഹമില്ലാത്ത
ബഹ്മത്തിൻ അന്തഃ കരണാദി
ധർമ്മങ്ങളില്ലാത്ത വളേ അമ്മേ
ഓം ഹാനോപാദാന നിര്‍മ്മുക്തായൈ നമഃ 174
ഹർഷിപ്പിക്കുന്നവളേ ഹൈമതി
സന്തോഷത്താൽ സകലർക്കും നിത്യം
സംപൂജ്യയായവളേ ശ്രീ ദേവി
സകലകലാ വല്ലഭേ ശിവേ നീയേ തുണ
ഓം ഹര്‍ഷിണ്യൈ നമഃ 175
ജീ ആർ കവിയൂർ
11 .04 .2021
300 / 5 = 60 ശ്രുതി ദളം - 35 / 60
Comments