കാവ്യാ൦ഗനയോട് ..

 കാവ്യാ൦ഗനയോട് ..


നീയെന്നുമെന്നോർമ്മകളിൽ 

നിഴലായ് നിലാവായ് 

നയന ശോഭയാം 

ഋതു ശലഭമായ് 


സുമങ്ങൾ തോറും 

പാറി പാറന്നങ്ങു  

പ്രണയ താരകമായ് 

ചിതാകാശത്തു മിന്നി

 

മറയുന്നുവോ സ്മിതേ 

മൗനാനുരാഗത്തിൻ 

സുതയായ് സുശീലയായ് 

സുന്ദരിയാം പ്രിയതേ 


നിറമാർന്ന വർണ്ണങ്ങൾ 

നയനമനോഹരം 

നിത്യമനവരതം 

നൃത്തം വെക്കുക


അണയുക ചാരേവന്നു

വാക്കുകളായ് വരികളായ് 

അംഗുലീയങ്ങളാലക്ഷര 

പൂവിരിയിക്കുകയെൻ കവിതേ 


ജീ ആർ കവിയൂർ 

27 .04 2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “