കെമിസ്ട്രി ടീച്ചർ

 കെമിസ്ട്രി ടീച്ചർ 


കണ്ടു ഞാനാ മിഴിവറ്റിയ 

കവിൾപ്പൂ കൊഴിഞ്ഞ 

ജീവിത രസതന്ത്രവും 

ചരിക്കാനുള്ള ഊർജ്ജതന്ത്രങ്ങളും 

പകർന്നു തന്ന അക്ഷര ഖനികളിലേ 

വജ്രതിളക്കങ്ങളിന്നുമോർമ്മകളുടെ 

ഏടുകളിൽ പരതിയിറങ്ങിയപ്പോൾ 

ബാല്യത്തിന്റെ അവസാനവും 

യൗവനത്തിന്റെ പടിവാതിക്കൽ 

നിക്കറിൽ നിന്നും മുണ്ടിലേക്കുള്ള 

ചേക്കേറും നാളുകളിൽ കാട്ടിയ 

കുസൃതികളുടെ ചിരിനിറം പടരുമ്പോൾ 

പരീക്ഷണ ഉപകരണത്തിന്റെ പൊട്ടി തെറി 


പെട്ടന്ന് ചിന്തകളിൽ നിന്നും ഉണർത്തി 

ചെറുമകൻ മുട്ടിലിഴഞ്ഞു വന്നു 

മുണ്ടിന്റെ അറ്റത്തു പിടിച്ചു വലിച്ചു 

പല്ലില്ലാ മോണകാട്ടി ചിരിച്ചു ....


ജീ ആർ കവിയൂർ 

28 .04 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “