ദേവീസ്തുതി ദളങ്ങൾ -59
ദേവീസ്തുതി ദളങ്ങൾ -59
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 59
ഹ്രീംകാരമാകുന്ന മുത്തുച്ചിപ്പിക്ക്
മുക്താമണിയായ് നൻമുത്തായിയുള്ളവളേ ദേവി
സർവ്വ ദേശങ്ങളിലും മേഘത്തിൽനിന്ന് പതിക്കും ജലബിന്ദുക്കൾ പോലെ
ചിപ്പിയിൽ വീഴും മുത്തായ് പരദേവതാ ചൈതന്യമേ അമ്മേ തുണ
ഓം ഹ്രീംകാര ശുക്തികാ മുക്താമണയേ നമഃ 291 .
ഹ്രീംകാരത്താൽ മൂലമന്ത്ര മാർഗ്ഗമായ് അറിയിക്കപ്പെടുന്നവളേ
അദ്വൈത സ്വരൂപിണിയായ് ശോഭിക്കുന്ന
ശ്രീമഹാത്രിപുര സുന്ദരി ദേവിയമ്മേ
നിൻപാദാ൦ബുജത്തിൽനമിക്കുന്നേൻ
ഓം ഹ്രീംകാര ബോധിതായൈ നമഃ 292 .
ഹ്രീംകാരമാകുന്ന സൗവർണ്ണ സ്തംഭത്തിൽ
പവിഴപ്പാവയായ് ശോഭിക്കുന്നവളേ ദേവി
ഹ്രീംകാരത്തിന് ജഗത്ഭാരവാഹിത്വമുള്ളവളേ
തദു പാസകനേയും ഉപാസകദേശത്തേയും പരിപാലിക്കുന്നവളേ അമ്മേ
ഓം ഹ്രീംകാരമയ സൗവര്‍ണ്ണസ്തംഭ വിദ്രുമ പുത്രികായൈ
നമഃ 293 .
ഹ്രീംകാരമാകുന്ന വേദത്തിൽ ഉപനിഷത്തായ്
പ്രധാനഭൂതയായ ബ്രഹ്മവിദ്യയായ് ഉള്ളവളേ ദേവി
ജീവൻ അജ്ഞാനത്തെ നശിപ്പിച്ചു ബ്രഹ്മസ്വരൂപമായ്
പരിണമിക്കുന്നവളേ ശ്രീദേവി തുണക്കുക നിത്യം അമ്മേ
ഓം ഹ്രീംകാര വേദോപനിഷദേ നമഃ 294 .
ഹ്രീംകാരമാകുന്ന യാഗത്തിന് ദക്ഷിണയായ്
സമാപ്‌തി സാധനമായ് ഉള്ളവളേ ശ്രീദേവി
ഹ്രീംകാര ജ്ഞാനയജ്ഞത്തിൽ പ്രസാദമായ്
സാധകനു ബ്രഹ്മരൂപത്തേ പ്രധാനം ചെയ്യുന്നവളേ ഭഗവതിയമ്മേ
ഓം ഹ്രീംകാരാധ്വര ദക്ഷിണായൈ നമഃ 295 .
ജീ ആർ കവിയൂർ
26 .04 .2021
300 / 5 = 60 ശ്രുതി ദളം - 59 / 60
Comments