പ്രിയതേ

 പ്രിയതേ 



നയനകളിൽ നിറയും 

നിൻ രൂപമെത്ര മോഹനം 

നക്ഷത്ര  രൂപിണി സുന്ദരി 

നാളിതുവരെക്കും പൂജിപ്പവളേ 

നളിനാക്ഷി ദേവി നൽകുക ദർശനം   


സ്മിതമുഖി സുശീലേ സർവാംഗേ 

സ്മരിക്കുന്നു സുഷുമേ സുഭഗേ 

സുരനര സംപൂജിതേ സുശോഭിതേ 

സൂര്യതേജസ്സാർന്നവളേ സുമശോഭിതേ 

സമ്മോഹിനി മ്മ ഹൃദയ വാസിനി 


പ്രാണനിൽ പ്രാണനെ പ്രണയിനി 

പ്രതിഭേ പതിവൃതേ പരം പൂജിതേ 

പ്രതീക്ഷനൽകുവോളേ പ്രാണപ്രിയേ 

പ്രണവ രൂപിണി പ്രത്യക്ഷേ സുമുഖി 

പ്രണയിക്കാനാവാതെയെങ്ങിനെ ദേവി 


കദനങ്ങളിലും വദനത്തിൽ പുഞ്ചിരി 

പ്രസാദവുമായി വരുവോളെ സുഷുമേ 

ശീതള സുഖം പകരുവോളെ സുമംഗലീ 

നിന്നേ കുറിച്ചു എഴുതാനിനി വാക്കുകളില്ല 

നയനങ്ങൾ  നിൻ സാമീപ്യത്തിനായി കൊതിക്കുന്നു 


ജീ ആർ കവിയൂർ 

08 .04 .2021  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “