ദേവീസ്തുതി ദളങ്ങൾ -41
ദേവീസ്തുതി ദളങ്ങൾ -41
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 41
ഹ്രീംകാര മന്ത്രദ്വിതീയ ഖണ്ഡത്തിന്റെ
സമാപ്ത്യ വയവമാക കൊണ്ടും
ധ്വനിപ്പിക്കുന്നവളാകും ഭഗവതി
ഭയനാശിനി അമ്മേ നമിക്കുന്നേൻ
ഓം ഹ്രീംകാരിണ്യൈ നമഃ 201
വേദങ്ങൾക്കു കാരണമായുള്ളവളേ
അർത്ഥമായയും ആദ്യമായും മുമ്പിലുണ്ടാവുന്നവളേ
ശിവാനുഗ്രഹ സംപൂർണ്ണയായ അമ്മേ
അവിടുത്തേ തൃപ്പാദങ്ങളിൽ നമിക്കുന്നേൻ
ഓം ഹ്രീംകാരാദ്യായൈ നമഃ 202
വ്യവഹാര കാലത്തിൽ ആരുടെ മന്ത്രമായ്
ഇരിക്കുന്നവളുന്ന ശ്രീ രാജ രാജേശ്വരി യേ
ഹ്രീംകാര ബീജം ജഗത്തിന് നിമിത്തമാകുന്ന
ശിവസ്വരൂപിണിയേ തുണയേകുക നിത്യം അമ്മേ
ഓംഹ്രീംമദ്ധ്യായൈ നമഃ 203
ഹ്രീംകാരത്താൽ സർവ്വ ശബ്ദജാല
വാച്യാർത്ഥമായ് പ്രപഞ്ചത്തിൽ
ശ്രീവിദ്യാ മന്ത്രത്തിൻ്റ ശിരസ്സിലിരുന്നു കൊണ്ട്
ഹ്രീംകാര ജാപകന്മാർക്കു സർവാനുഗ്രഹം നൽകുവോളെ അമ്മേ
ഓം ഹ്രീംശിഖാമണയേ നമഃ 204
ഹ്രീംകാരമാകുന്ന കുണ്ഡത്തിനു
വാച്യവാചക സംബന്ധം കൊണ്ട്
പരബ്രഹ്മത്തെ വിശേഷിപ്പിക്കുന്നവളേ
അഗ്നി ശിഖയായ് അഗ്നി ജ്വലയായ് ഉള്ളവളേ അമ്മേ തുണ
ഓം ഹ്രീംകാരകുണ്ഡാഗ്നി ശിഖായൈ നമഃ 205
ജീ ആർ കവിയൂർ
17 .04 .2021
300 / 5 = 60 ശ്രുതി ദളം - 41 / 60
Comments