കണ്ണുകളിടഞ്ഞപ്പോൾ (ഗസൽ )

 കണ്ണുകളിടഞ്ഞപ്പോൾ (ഗസൽ )



ഹൃദയത്തിൽ നിന്നും 

നിൻ മിഴികൾ കരളോളം 

ഇറങ്ങിയല്ലോ സഖിയേ 

കണ്ണുകൾ ഇടഞ്ഞപ്പോൾ 


പൂത്തുലഞ്ഞു ഇരുവരുടെയും 

ഹൃദയവാടികയിൽ പ്രണയം 

ഇരുചെവിയറിഞ്ഞില്ലിതൊക്കെ 

സർബത്തിൽ ഇരട്ടി മധുരം 


നൽകി അനുഭൂതിയുടെ 

നിഴലായ്  നിറനിലാവ് 

സിരകളിൽ യൗവനത്തിന്റെ 

ലഹരി പകർന്നു ഗസലീണവും 


ഹൃദയത്തിൽ നിന്നും 

നിൻ മിഴികൾ കരളോളം 

ഇറങ്ങിയല്ലോ സഖി നിൻ 

കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ 



ജീ ആർ കവിയൂർ 

09 .04 .2021  


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “