അറിയില്ലല്ലോ നീ എവിടെ
അറിയില്ലല്ലോ നീ എവിടെ
നുള്ളിയിയിട്ടുമില്ല കവിളിൽ
കിള്ളിയിയിട്ടുമില്ലലൊന്നു
മിണ്ടിയിട്ടുകൂടിയുമില്ല പെണ്ണേ
നിന്റെ മനസ്സിലെന്തെന്നു
പോലുമറഞ്ഞില്ലല്ലോ
കണ്ണുകളിൽ തിളക്കം
കണ്ടു കരിവണ്ടായി
പറന്നു പാറി ചുറ്റും
കാർകുന്തൽ ചന്തം
കണ്ടും നിൻ മൊഴിയിൽ
വിടരും പാട്ടുകൾ കേട്ടു
എത്ര കോരിതരിച്ചവെന്നോ
നിനക്കോർമ്മയുണ്ടോ അറിയില്ല
കനവിൽ എത്രകണ്ട്
കൊതിച്ചുവെന്നോ
കാലമായ കാലമത്രയും
കാണാൻ ഒന്നു കണ്ടു
കണ്ണീർനിറയാനെറെ
കൊതിയോടെ കഴിയുന്നു
അന്നുമിന്നും കഴിയുന്നു
ഓർമ്മകൊളൊക്കെ
കവിതകൾ നിനക്കായി
നിമിഷങ്ങൾക്കുള്ളിൽ
എഴുതി പോകുന്നു
എവിടെ നീയറിയില്ലല്ലോ പെണ്ണേ..!!
ജീ ആർ കവിയൂർ
02.04.2021
Comments