മനമൊരു പാലാഴി
മനമൊരു പാലാഴി
ഗുരുവായൂർ അമ്പലത്തിൻ
മണിമുറ്റത്ത് കുന്നി മണികൾ
പെറുക്കി ഞാനോർത്തു നിന്നു
കണ്ണന്റെ കാലോച്ചക്കായ് കാത്തു നിന്നു
ഒന്നുമറിയാതെ നിന്നനേരം
അവിടുന്നു വന്നരികത്തു
നിന്ന് പുഞ്ചിരി പൂവ്
പൊഴിച്ചുവല്ലോ കണ്ണാ
ചുണ്ടുകളിൽ നിൻ നാമവും
കാതിൽ പുല്ലാം കുഴൽ നാദവും
മനമൊരു കാളിന്ദിയായ്
തനമൊരു പൈങ്കിടാവായ്
കണ്ണാ കണ്ണാ കണ്ണാ
കാതിലും നിൻ നാമം
കണ്ണൊന്നു അടച്ചാലും
കണ്ണാ നിൻ മോഹന രൂപം
ജീ ആർ കവിയൂർ
20 .04 .2021
Comments