ദേവീസ്തുതി ദളങ്ങൾ -31
ദേവീസ്തുതി ദളങ്ങൾ -31
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 31
കാരുണ്യമാർന്നവളേ
കമലേ വിമലേ ദേവി
കടാക്ഷ മന്ദഹാസരുചിയോടെ കൂടിയവളേ
കാമാക്ഷി സുന്ദരി ഭഗവതിയമ്മേ
ഓം കടാക്ഷസ്യന്ദി കരുണായൈ നമഃ 151
ആനന്ദ ഭൈരവ പ്രിയേ കാപാലിനി
പ്രാണ പഞ്ചകവുമുൾപ്പെടുന്നവളേ
വിശ്വവരൂപിണി വിശാലാക്ഷി
വരദേ , പരമേശ്വര മാനിസിനി നമിക്കുന്നേൻ
ഓം കപാലി പ്രാണനായികായൈ നമഃ 152
അന്തഃ കരണ പരിണാമ ബുദ്ധിരൂപേ
കടാക്ഷ സ്മിതഭാക്ഷിണി ദേവി
സച്ചിദാനന്ദ ഘനീ ഭൂതയായ ഭഗവതി
ഭക്താനുഗ്രഹ ഹേതുവായി ഇരിപ്പവളേ അമ്മേ
ഓം കാരുണ്യ വിഗ്രഹായൈ നമഃ 153
മദന ഗോപാല വിഗ്രഹയാർന്നവളേ
മനോഹരി ലളിതേ ലയദായിനി
അതീവ സുന്ദരി പരം പൂജിതേ
പരിത്രാണ പരായിണീ ഭഗവതി തുണ
ഓം കാന്തായൈ നമഃ 154
പരമാനന്ദ ചിൽ പ്രകാശരൂപിണി
പരദേവതേ പരമേശ്വരിയമ്മേ
പുഷ്പലതാവള്ളികളാൽ അലങ്കാരത്തോട്
പരിത്യജിക്കപ്പെട്ട് ചെമ്പരത്തിപ്പൂ ജപാവലികളോടെ ഇരിപ്പവളെ
ഓം കാന്തിഭൂത ജപാവല്ല്യൈ നമഃ 155
ജീ ആർ കവിയൂർ
10 .04 .2021
300 / 5 = 60 ശ്രുതി ദളം - 31 / 60
Comments