ദേവീസ്തുതി ദളങ്ങൾ -24
ദേവീസ്തുതി ദളങ്ങൾ -24
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 24
ഹരി ദ്രാകുംങ്കമങ്ങളെ കൊണ്ടും
കസ്തുരി ചന്ദന സുഗന്ധങ്ങളായും
ലേപനം നടത്തിയിരിക്കുവോളേ
സുഗന്ധി സുമുഖേ സുന്ദരിയേ നമിക്കുന്നേൻ
ഓം ഹരിദ്രാകുങ്കുമാ ദിഗ്ദ്ധായൈ നമഃ 116
ദേവന്ദ്രൻ തുടങ്ങിയുള്ള
അമരന്മാരാൽ പൂജിതേ
തവ പാദങ്ങളിൽ നമിക്കുന്നേൻ
തൃപുര സുന്ദരി അനുഗഹിക്കേണേ ദേവി
ഓം ഹര്യശ്വാദ്യമരാര്‍ച്ചിതായൈ നമഃ 117
സ്വർണ വർണ്ണങ്ങളാൽ
ജടകളോട് കൂടിയവളേ
പരമേശ്വര സഖീ ദേവി
സ്വമനസ്സാലേ പ്രസാദിക്കുന്നവളേ അമ്മേ
ഓം ഹരികേശസഖ്യൈ നമഃ 118
അഗസ്ത്യ പത്നിയാം
ലോപമുദ്രയാൽ ഉപാസിതേ
മന്ത്രസ്വരൂപിണി ദേവി നീയേ തുണ
മാനസി ദേവിയേ നമിക്കുന്നേൻ
ഓം ഹാദിവിദ്യായൈ നമഃ 119
അമൃത മഥനത്തിൽ നിന്നും
വാരുണീ മദ്യത്തിന്റെ മദം കൊണ്ട്
കടക്കണ്ണിൽ അല്പം ചുവപ്പ് കളർന്നവളേ
കാമിനി കടാക്ഷത്താൽ ദുഃഖമകറ്റുവോളേ ദേവി
ഓം ഹാലാമദാല്ലാസായൈ നമഃ 120
ജീ ആർ കവിയൂർ
04 .04 .2021
300 / 5 = 60 ശ്രുതി ദളം - 24 / 60
Comments