ദേവീസ്തുതി ദളങ്ങൾ -49

 ദേവീസ്തുതി ദളങ്ങൾ -49                  

ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .


ശ്രുതി ദളം - 49     

തൃതീയ ഖണ്ഡത്തിലെ 

ദ്വി തീയാക്ഷരമായ 

കാകാരം വാചകമായുള്ളവളേ 

ദുർഗേ ദുഃഖനിവാരിണി അമ്മേ 

ഓം കകാരിണ്യൈ നമഃ 241 .


വാല്മീകി വേദവ്യാസാദികൃത 

കാവ്യങ്ങളിൽ വാച്യാ ലക്ഷ്യർത്ഥ

ഭേദേന സംബന്ധി ച്ചിരിക്കുന്നവളേ 

കവികളാൽ സ്തുതി വിശേഷണങ്ങളിൽ പ്രീതിമതിയെ ദേവി 

ഓം കാവ്യലോലായൈ നമഃ 242 . 


കാലകാല പ്രേയസ്സിയാം പാർവ്വതിയേ 

കലിദോഷ ഹാരിണി കലാദേവതേ കമലാക്ഷി 

കരുണാമായി ദേവി ശ്രീചക്ര നിവാസിനി 

കാമേശ്വരൻറെ മനസ്സിനെ  ഹരിക്കുന്നവളേ 

ഓം കാമേശ്വരമനോഹരായൈ നമഃ  243 . 


കാമേശ്വരൻറെ പ്രാണനാഥയായ് 

ജീവനാഡിയായ് ഇരിക്കുന്നവളേ 

സുഷുപ്തിയിൽ പ്രാണാദിവായുക്കൾ കൊണ്ട് 

ആത്മ ചൈതന്യമേ ആശ്രിതവത്സലേ ഭഗവതി തുണ 

 ഓം കാമേശ്വരപ്രണാനാഡ്യൈ നമഃ 244 .


കാമേശ്വരൻറെ ഇടത്തേത്തുടയിൽ 

വസിക്കുന്നവളേ ദേവിയമ്മേ 

കാനനവാസിനി കരുണാമായി 

കമലേ വിമലേ ദേവി നമിക്കുന്നേൻ 

ഓം കാമേശോത്സംഗവാസിന്യൈ നമഃ 245 . 


ജീ ആർ കവിയൂർ 

19  .04  .2021

300 / 5  = 60 ശ്രുതി ദളം - 49 / 60






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “