കൃഷ്ണ കൃഷ്ണ ഹരേ
കൃഷ്ണ കൃഷ്ണ ഹരേ
മാനസ പൂജയാൽ നമിക്കുന്നേൻ
മാതാപിതാ സഹോദരരേ നിത്യം
പലഭാത്താൽ അനുഗ്രഹിക്കുന്നു
അവിടുന്നു ഞങ്ങളേ ഭഗവാനേ
വിദ്യാഗോപാല മൂർത്തിയായും
സന്താന ഗോപാല മൂർത്തിയായും
ധന്വന്തര മൂർത്തിയായും
സുദർശന മൂർത്തിയായുമനുഗ്രഹിക്കണേ
മന്ത്രങ്ങളേ അക്ഷര സ്വരൂപമായി
ആരാധിച്ചു നിത്യേന പൂജിക്കാൻ
ഗുരുവായ് വന്നു നീ മന്ത്ര സിദ്ധി നൽകേണമേ
സത് ചിത് ആനന്ദാ ഗുരുപവനേശ്വരാ നമിക്കുന്നേൻ
കൃഷ്ണ കൃഷ്ണ തൃഷ്ണയകറ്റിയങ്
കൃഷ്ണ കൃഷ്ണ ഹരേ ത്വൽ പാദങ്ങളിൽ
കൃഷ്ണ കൃഷ്ണ അഭയം നൽകണേ
കൃഷ്ണ കൃഷ്ണ ഹരേ മുകുന്ദ മധുസൂദന തുണ
ജീ ആർ കവിയൂർ
16 .04 .2021
Comments