പിൻ നടപ്പ് - ഗസൽ
പിൻ നടപ്പ് - ഗസൽ
ഈ സുരഭില നിമിഷങ്ങളെ
എങ്ങിനെ ഞാൻ മറക്കും
നിൻ സ്വാര മാധുര്യം കേട്ട്
ഓർമ്മകളിലേക്ക്
പിൻ നടക്കുന്നു വീണ്ടും
മുകിൽ മാലകണ്ടാടും മയിലും
വിരഹാർദനാം കുയിൻ പാട്ടും
വേനലിന്റെ മഴയിൽ
മണ്ണിൻ മണവും
നിലാവിന്റെ കുളിരും
നിദ്രയില്ലാ രാവുകളിലെ
മുല്ലപ്പൂ മണം പകരും
പ്രണയം തുളുമ്പും
ഗസലീണങ്ങളും തിരികെ
നടക്കാൻ മറക്കുന്നു പ്രിയതേ
ഈ സുരഭില നിമിഷങ്ങളെ
എങ്ങിനെ ഞാൻ മറക്കും
നിൻ സ്വാര മാധുര്യം കേട്ട്
ഓർമ്മകളിലേക്ക്
പിൻ നടക്കുന്നു വീണ്ടും
ജീ ആർ കവിയൂർ
29 .04 .2021
Comments