ദേവീസ്തുതി ദളങ്ങൾ -20

 ദേവീസ്തുതി ദളങ്ങൾ -20    



ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .



ശ്രുതി ദളം - 20 


ഹ്രീംകാര ശബ്ദ സ്വരൂപിണി 

സർവ്വേശ്വരി സകലേ ദേവി 

സർവ്വാഭരണ ഭൂഷിതേ അമ്മേ 

സർവ്വവും നൽകുവോളേ ദേവി തുണ 

ഓം ഹ്രീംകാര പീഠികായൈ നമഃ 96 


സാക്ഷാൽ പരദേവത 

നിർഗ്ഗുണ ബ്രഹ്മമാക കൊണ്ട് 

സംസാരദശയിൽ ശുദ്ധ സ്വരൂപ പരമാനന്ദ രൂപിണി 

ബ്രഹ്മണ്യ ജ്ഞാനനാശയായ വൃത്തി വ്യാപ്തിയിലുള്ളവളെ  

ഓം ഹ്രീംകാര വേദ്യായൈ നമഃ 97 


ശുദ്ധപദേശ ശ്രവണ മനനാദി കൊണ്ട് 

മോക്ഷ മാർഗ്ഗം മനസ്സിലാക്കി ഭജിപ്പാനുഗ്രഹം 

നൽകുവോളേ സവ്വഗുണങ്ങളോട് കൂടിയവളേ 

ഹ്രീംകാരനാമമായ് ഉള്ളവളേ ശ്രീദേവി തുണ 

ഓം ഹ്രീംകാര ചിന്ത്യായൈ നമഃ 98 


പരമാനന്ദ രൂപേ മുക്തി നല്കുവാളേ 

സമസ്ത വിദ്യൈശ്വര്യ പ്രദായിനിയേ 

സകല ദുഃഖ ഹരിണി സുന്ദരി ദേവി 

ഹ്രീംകാര നാദസ്വരൂപിണി  നമിക്കുന്നേൻ 

ഓം ഹ്രീം നമഃ 99 


ഹ്രീം തന്നെ ശരീരമായുള്ളവളേ 

മൂലമന്ത്രാത്മികേ  പരമേശ്വരി ദേവി 

മ്മ സന്തോഷ ദായിനി ശ്രീ ലളിതേ 

തവ തൃപ്പാദത്തിൽ നമിക്കുന്നേൻ അമ്മേ 

ഓം ഹ്രീംശരീരിണ്യൈ നമഃ 100 


ജീ ആർ കവിയൂർ 

04  .04  .2021


300 / 5  = 60 ശ്രുതി ദളം - 20 / 60  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “