ഓർമ്മകൾക്കു പിന്നാലെ

 ഓർമ്മകൾക്കു പിന്നാലെ 



ഇനിയെത്ര നാളിങ്ങനെ നിന്നെ 

വേഴാമ്പലായ് നോക്കിയിരിക്കും 

നീ ഒരു കുളിർ മേഘമായ് മാറും 

എന്നു പീലിവിടർത്തിയാടാനാവും 


കനവിൽ നിന്നും മറഞ്ഞല്ലോ 

കാണാതെ കഴിയുവാനാവും 

മനകണ്ണുകളാൽ കണ്ടില്ലതെന്തേ

മതിവരുന്നില്ലല്ലോ അറിയില്ല 


ഇനിഞാനെന്തു എഴുതി പാടും 

കൈകളും നാവും കുഴഞ്ഞല്ലോ 

മുഖം മറച്ചു നീ അകലുന്നു 

കാർമേഘ കുപ്പായത്തിനുള്ളിൽ 


ഒരു നിലാമഴയായി എന്ന് നീ 

പെയ്യ്തു ഒഴിയുമെന്നറിയില്ല 

പിന്നിട്ട ദിനങ്ങളുടെ വർണ്ണൾക്കായ്  

 ശലഭ ചിറകിലേറുന്നു പ്രിയതേ 


ജീ ആർ കവിയൂർ 

16 .04 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “