ദേവീസ്തുതി ദളങ്ങൾ -38

 ദേവീസ്തുതി ദളങ്ങൾ -38           


ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .

ശ്രുതി ദളം - 38  

ജീവ ഭ്രാന്തികൽപിതന്മാരാലും 

സഗുണ മൂർത്തികളാലും ഉപാസിക്കുന്ന 

സർവാധി പതത്വത്തേ ഉപേഷിക്കപ്പെട്ടവളും 

സർവ്വ നിയന്ത്രിത്വമുള്ളവളേ അമ്മേ തുണ 

ഓം ലംഘ്യേതരാജ്ഞായൈ നമഃ 186 


ലാവണ്യത്തോടു  കൂടിയവളും 

പരമാനന്ദ സ്വരൂപിണിയായവളും 

അത്യന്ത പ്രീതി നൽകുവോളെ ശ്രീദേവി 

ശിവാരാദ്ധ്യായൈ ശിവേഷ്ടായൈ  തുണ 

ഓം ലാവണ്യ ശാലിന്യൈ നമഃ 187 


ലഘുവായ ഉപായം കൊണ്ട് 

സിദ്ധിയെ സാധിപ്പിക്കുന്നവളേ 

മോക്ഷകാരിണി ജ്ഞാനം നൽകുവോളെ 

ശിവകോമളായവളേ ശിവോത്സവായൈ നമിക്കുന്നേൻ 

ഓം ലഘു സിദ്ധിദായൈ നമഃ 188 


ലാക്ഷാരസത്തോടെ തുല്യ വർണ്ണമായ 

കാന്തിയോടു കൂടിയവളേ ശിവേ 

ശിവദിവ്യാ ശിഖാമണയേ ദേവി 

ശിവ പൂണ്ണതയോടു കൂടിയവളേ അമ്മേ തുണ 

ഓം ലാക്ഷാരസ സവര്‍ണ്ണാഭായൈ നമഃ 189 


രാമഭക്തന്മാരാൽ ജ്യേഷ്ഠനായ രാമന്റെ 

ആചാരത്തെ അനുസരിച്ചു 

ലക്ഷ്മണ ശത്രുഘ്‌ന്മാരാലും പൂജിതേ 

ശിവഘനായൈ ശിവസ്ഥായൈ  നമിക്കുന്നേൻ 

ഓം ലക്ഷ്മണാഗ്രജ പൂജിതായൈ നമഃ 190 


ജീ ആർ കവിയൂർ 

15 .04  .2021


300 / 5  = 60 ശ്രുതി ദളം - 38  / 60

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “