വരുമെന്നുള്ള അറിവ് (ഗസൽ )

 വരുമെന്നുള്ള അറിവ്  (ഗസൽ )


നീ വരുമെന്നുള്ള അറിവ് 

കാറ്റിനും പോലും മണം 

രാവിന് എന്തൊരു ഉന്മാദം 

നിലാവ് ജാലകത്തിലൂടെ 


എത്തി നോക്കി മെല്ലെ 

നാണം പൊഴിച്ചുവല്ലോ 

പിന്നിട്ട ദിനങ്ങളുടെ 

ചിന്തകൾക്ക് നോവ് നൽകി 


മൂളിവന്ന കൊതുക് 

നിനക്കായി വാങ്ങി വച്ച 

മുല്ലമലർമാല ചിരിപടർത്തി 

വന്നില്ലല്ലോ നിദ്ര മാത്രം 


കണ്ണുകൾക്ക് നനവ് പടർന്നു 

കാതുകൾക്ക് മധുരം പകർന്നു 

ഹിന്ദുസ്ഥാനി ഗസലിന്റെ 

ഋതു വസന്തത്തിന് മാസ്മരികത 


കാറ്റിനും പോലും മണം 

രാവിന് എന്തൊരു ഉന്മാദം 

നിലാവ് ജാലകത്തിലൂടെ

നീ വരുമെന്നുള്ള അറിവ് 


ജീ ആർ കവിയൂർ 

05 .04 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “