എണ്ണിയെണ്ണി തീർത്തില്ലേ (ഗസൽ )
എണ്ണിയെണ്ണി തീർത്തില്ലേ (ഗസൽ )
എണ്ണിയെണ്ണി എന്നോട് തീർത്തില്ലേ
ജനമജന്മങ്ങളായ ശത്രുത നീ പ്രിയതേ
എണ്ണിയെണ്ണി എന്നോട് തീർത്തില്ലേ
ജനമജന്മങ്ങളായ ശത്രുത നീ പ്രിയതേ
ഈ ദിനത്തിനായി കാത്തിരുന്നു ഞാൻ
നീ എണ്ണിയെണ്ണി ശത്രുത തീർത്തില്ലേ
ഹൃദയത്തിൽ നിൻ കടാക്ഷത്താൽ
കണക്കു തീർത്തു കുറിച്ചില്ലേ
ദിവസങ്ങൾ എണ്ണിക്കൊണ്ടിരുന്നീ
ദിവസത്തിനായല്ലോ പ്രിയതേ
നീ എണ്ണിയെണ്ണി ശത്രുത തീർത്തില്ലേ
അവളോ കേൾക്കുന്നില്ലല്ലോ എന്ത് ചെയ്യാം
അവളോ കേൾക്കുന്നില്ലല്ലോ എന്ത് ചെയ്യാം
ചോദിക്കുന്നു പ്രാത്ഥനയാലേ ഇവൾക്കായി
എന്നും നന്മയും സ്വബുദ്ധിയും തോന്നണേ
നീ എണ്ണിയെണ്ണി ശത്രുത തീർത്തില്ലേ
ആഗ്രഹിക്കുന്നവർക്ക് ഇല്ലല്ലോ മറ്റു ചിന്തകൾ
ആഗ്രഹിക്കുന്നവർക്ക് ഇല്ലല്ലോ മറ്റു ചിന്തകൾ
നീ ജന്മം കൊണ്ടതാർക്കുവേണ്ടി
നീ ജന്മം കൊണ്ടതാർക്കുവേണ്ടി
എണ്ണിയെണ്ണി ശത്രുത തീർത്തില്ലേ നീ
തീർത്തു വാടിക പുഷ്പങ്ങളാൽ ഞാൻ
ഹൃദയ വനികയിൽ നിനക്കായി എന്നിട്ടും
എണ്ണിയെണ്ണി ശത്രുത തീർത്തില്ലേ നീ
എണ്ണിയെണ്ണി എന്നോട് തീർത്തില്ലേ
ജനമജന്മങ്ങളായ ശത്രുത നീ പ്രിയതേ
എണ്ണിയെണ്ണി എന്നോട് തീർത്തില്ലേ
ജനമജന്മങ്ങളായ ശത്രുത നീ പ്രിയതേ
ഈ ദിനത്തിനായി കാത്തിരുന്നു ഞാൻ
നീ എണ്ണിയെണ്ണി ശത്രുത തീർത്തില്ലേ
ജീ ആർ കവിയൂർ
11 .04 .2021
Comments