ദേവീസ്തുതി ദളങ്ങൾ -36
ദേവീസ്തുതി ദളങ്ങൾ -36
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 36
ഹരിയുടെ സോദരി വിഷ്ണുമായേ
വിശാലാക്ഷിയാം ദേവീ നിത്യം
വിമലചലം കീർത്തിപ്പവളേ
വജ്ര രൂപിണി വിശ്വപൂജിതേ അമ്മേ
ഓം ഹരിസോദര്യൈ നമഃ 176
ഗന്ധർവ്വന്മാരിൽ വച്ച് മുഖ്യന്മാരായിരിക്കും
ഹാഹാഹൂഹു മുതലായവരാൽ സ്തുതിക്കപ്പെട്ടവളേ
ഗണികളിൽ ഗുണങ്ങളേറേയുള്ളവളേ
ഗണപതിക്ക് മാതാവായുള്ളവളേ അമ്മേ തുണ
ഓം ഹാഹാഹൂഹൂ മുഖ സ്തുത്യായൈ നമഃ 177
ജനിക്കുകയും വളരുകയും ക്ഷയിക്കുകയും
നശിക്കുകയും ചെയുന്ന ശരീര ധർമ്മങ്ങളേ
കർമ്മം നിമിത്തങ്ങളില്ലാത്തവളുമായ
നിർവ്വികാര രൂപിണിയേ നമിക്കുന്നേൻ
ഓം ഹാനി വൃദ്ധി വിവര്‍ജ്ജിതായൈ നമഃ 178
നവനീതം പോലെ മൃദുവായ്
പരിണാമ ദ്രവമായ് ഇരിക്കുന്നവളേ
യോഗി ഹൃദയ കൃപാ രസത്തിന്റെ രൂപമായ്
പരിണമിച്ചവളെ പുണ്യവതി നമിക്കുന്നേൻ
ഓം ഹയ്യംഗവീന ഹൃദയായൈ നമഃ 179
ഹരിഗോപങ്ങളാലും ഇന്ദഗോപങ്ങളാലും
വർഷകാലത്ത് തിരുവാതിര മകം
എന്നീ നക്ഷത്രങ്ങളിൽ അരുണമായ്
ചുവന്ന വസ്ത്രങ്ങളോടു കൂടിയവളേ അമ്മേ നമിക്കുന്നേൻ
ഓം ഹരിഗോപാരുണാംശുകായൈ നമഃ 180
ജീ ആർ കവിയൂർ
12 .04 .2021
300 / 5 = 60 ശ്രുതി ദളം - 36 / 60
Comments