ദേവീസ്തുതി ദളങ്ങൾ -58

ദേവീസ്തുതി ദളങ്ങൾ -58                        

ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .


ശ്രുതി ദളം - 58 

ഹ്രീംകാരമാകുന്ന വൃക്ഷത്തിൽ 

ശാരികയായ് ഉള്ളവളേ 

കിളിരൂപത്തിൽ മനുഷ്യ ഭാഷയിൽ 

സംസാരിക്കുന്നവളേ ശ്രീദേവി നമിക്കുന്നേൻ 

ഓം ഹ്രീംകാര തരുശാരികായൈ നമഃ 286 . 


ഹ്രീംകാരമാകുന്ന പേടകത്തിൽ 

മണിയായ് രത്നമായ് ഉള്ളവളേ 

ദേവി വാചകമായ ഹ്രീംകാരമന്ത്രാക്ഷരത്താൽ 

പ്രകാശിച്ചു നിൽപ്പവളേ ശ്രീദേവി അമ്മേ തുണ 

ഓം ഹ്രീംകാര പേടകമണയേ നമഃ 287 . 


ഹ്രീംകാരമാകുന്ന ആദർശത്തിൽ 

കണ്ണാടിയിൽ ബിംബക്കപ്പെടുന്നവളെ 

ചൈതന്യ രൂപിണി ജഗൽക്കാരിണി 

സർവത്ര പ്രതിബിംബിക്കുന്നവളേ ദേവി 

ഓം ഹ്രീംകാരദര്‍ശ ബിംബിതായൈ നമഃ 288 . 


ഹ്രീംകാരമാകുന്ന കോശത്തിൽ 

അസിലതയായ് വലിയ വാളോടു കൂടിയവളേ 

വൈര്യാദികളിൽ നിന്നുണ്ടാകുന്ന ദുഖങ്ങളെ 

നിവർത്തിപ്പിക്കുന്നതിന് വാളിനെപ്പോലെ സാമർത്ഥമുള്ളവളേ ദേവി 

ഓം ഹ്രീംകാര കോശാസിലതായൈ നമഃ 289 . 


ഹ്രീംകാരമാകുന്ന ആസ്ഥാനത്തിന് 

സഭാമണ്ഡപത്തിന് നർത്തകിയായ് 

നടനം ചെയ്യുവളായ് ഉള്ളവളേ 

സർവ്വാശ്രയത്വം കൊണ്ട് അനുഗ്രഹിക്കുന്നവളേ  ദേവി 

ഓം ഹ്രീംകാരാസ്ഥാന നര്‍ത്തക്യൈ നമഃ 290 . 


ജീ ആർ കവിയൂർ 

23  .04  .2021

300 / 5  = 60 ശ്രുതി ദളം - 58 / 60






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “