എന്റെ പുലമ്പലുകൾ- 92
എന്റെ പുലമ്പലുകൾ- 92
അത്യുച്ചരാശിയിലായ് ഉദയോൻ നിൽപ്പതു
മേടം പത്തല്ലോയിന്നു നല്ലതുവിതക്കാമെന്നു
പഴമനം പറയുമ്പോൾ വിതക്കുന്നുണ്ടകലം
പാലിക്കാതെ നിയമങ്ങളെ കാറ്റിൽ പറത്തി
നിയമ പാലകർക്കു തലനോവ് വരുത്തി
വരുതിയിലും അറുതിയിലായ് ജനം
വാലിനു തീ പിടിച്ചപോലെ ഓട്ടമാണ്
എന്തിനോ ഏതിനെയോ വെട്ടി പിടിക്കാൻ
കിടന്നിട്ടു തുപ്പുന്നു പരസ്പരം പഴി ചാരി
പലജനം പലവിധം പറഞ്ഞിട്ട് കാര്യമില്ലല്ലോ
വിനാശ കാലേ പിണങ്ങാറായ ബുദ്ധിയും
അയ്യപ്പ കോപം ഏറ്റു വാങ്ങി കഷ്‍ടത
അനുഭവിക്കുന്നു ഏതാ രാജാ തഥാ പ്രജ
ഏറിയാൽ പത്തു ദിവസത്തിനപ്പുറം
അറിയാം ഭരണം തൂക്കിലേറ്റപ്പെടുമോ
മസ്തകത്തിലില്ലാത്തതു പുസ്തകത്തിലുണ്ടല്ലോ
ഇന്ന് ലോക പുസ്തക ദിനമാണെന്ന് പണ്ഡിത മതം
പുസ്തകത്തിന്റെ മണമേൽക്കാതെ ഇന്നിന്റെ
പ്രയാണം കൈയ്യിലെ സ്പടിക രൂപത്തിൻ മുന്നിൽ
പാതിരാ പകലില്ലാതെ പണിയെടുക്കുന്നു
ഉപദ്രവ സഹായിയാം മൊബൈലിൽ കുത്തുന്നു
ഞാനും നിങ്ങളും എന്തോ വിതക്കുന്ന ഇന്ന്
പത്താമുദയവും പുസ്തക ദിനവുമെന്നറിയാതെ
ദീനം ദീനം ദിനമെന്നു കേഴുന്നുവല്ലോ ...
ജീ ആർ കവിയൂർ
23 .04 .2021
Comments