ദേവീസ്തുതി ദളങ്ങൾ -48
ദേവീസ്തുതി ദളങ്ങൾ -48
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 48
കുലശീലജാതി ഗുണാദികളെ കൊണ്ട്
തുല്യനായൊ മാനിക്കപ്പെടേണ്ട വനായോ
പൂജിക്കപ്പെടേണ്ടവനായോ മാനിക്കപ്പെടേണ്ടവനായോ
ഒരുത്തരോടും കൂടാത്തവളേ ദേവി അമ്മേ
ഓം സമാനാധിക വര്‍ജ്ജിതായൈ നമഃ 236 .
കാര്യത്തെ അപേക്ഷിച്ച്
കാരണത്തിന് അധികത്വം
ഉള്ളതു കൊണ്ട് സർവ്വത്തേക്കാളും
ഉന്നതയായി ഉള്ളവളേ ഈശ്വരി തുണ
ഓം സര്‍വ്വോത്തുംഗായൈ നമഃ 237 .
നിരവയവയായും നിഷ്‌കാരണയായും
നിർഗുണയായും നിരാശ്രയമായും
നിത്യ ശുദ്ധ ബുദ്ധ മുക്ത സ്വരൂപിയായും
ഇരിക്കുന്ന തിനാൽ സംബന്ധരഹിതയായവളേ ഭഗവതി
ഓം സംഗഹീനായൈ നമഃ 238 .
തുല്യങ്ങളായിരിക്കും ഗുണങ്ങളോടും
സത്യകാമ സത്യസങ്കൽപാദി കളോടുകൂടിയവളേ
ത്രിമൂർത്തി സ്വരൂപിണിയായ ദേവി
സത് ഗുണത്തോട് കൂടിയവളേ ശ്രീ ദേവി
ഓം സഗുണായൈ നമഃ 239 .
സകലേഷ്‌ടങ്ങളേയും ദാനം ചെയ്യുവോളെ
മനുഷ്യാനന്ദം മുതൽ ബ്രഹ്മാനന്ദം വരെ
ആനന്ദ രൂപങ്ങളായുള്ള സകലഫലങ്ങളേ
ദാനം ചെയ്യുവോളെ ജന്മമരണാദി ബന്ധകരൂപമായവളേ അമ്മേ തുണ
ഓം സകലേഷ്ടദായൈ നമഃ 240 .
ജീ ആർ കവിയൂർ
19 .04 .2021
300 / 5 = 60 ശ്രുതി ദളം - 48 / 60
Comments