പ്രണയ ഋതു ..

 പ്രണയ ഋതു ..



സ്വര രാഗങ്ങൾ ശ്രുതി മീട്ടും 

സപ്തവർണ്ണങ്ങളിലലിഞ്ഞു 

സ്വർലോക ധരണിയിൽ 

സന്തോഷം പകരും സംഗീതമേ 


രമിക്കുന്നു നിൻ ആരോഹണ 

അവരോഹണ രാഗമാലികയിൽ

വസന്ത ഋതു വിരുന്നുവന്നു 

പുഷ്പഗന്ധം പൊഴിക്കുന്നുവല്ലോ 

 

നിൻ വദനങ്ങളിൽ മുത്തുകൾ  

ശ്വേത കണങ്ങൾ പൊഴിക്കുന്ന 

ഗ്രിഷ്മത്തിൻ ഗരിമകളാകെ 

ഗമഗകങ്ങൾ തീർക്കുന്നുവല്ലോ 


മാനമാകെ തീർക്കുന്നു വല്ലോ 

വിലോല മേഘങ്ങൾ പെയ്യാൻ 

ഒരുങ്ങുമ്പോൾ മയൂര ന്യത്തം 

മനസ്സിൽ അമൃതവർഷിണി 


ശരതോത്സവമൊരുങ്ങി 

കാറ്റിലാടി കാർകൂന്തൽ 

ആവണിയൊരുങ്ങി മനം  

വിരഹമകറ്റി ആനന്ദഭൈരവി 


ദക്ഷിണായനകാലം വരവേറ്റു 

ഹേമന്തത്തിൽ കുളിരലയായ്  

സാമീപ്യ സുഖം പകരാൻ 

ഭൂപാളം തഴുകിയുണർത്തി 


കുളിർ കോരി കമ്പളം പുതച്ചു 

ശിശിരകാല മിഥുനങ്ങൾ ചേർന്നു 

അധരങ്ങളിൽ ചുംബനകമ്പനം  

പടർന്നു മോഹന രാഗം സിരകളിൽ 


ഋതുക്കൾ വന്നു പോകിലും

മറക്കില്ലൊരിക്കലും സംഗീതം 

വഴിവെക്കും നിന്നോർമ്മകൾ 

തീർക്കുന്നു പ്രണയ ചിന്തകളിൽ 


ജീ ആർ കവിയൂർ 

07 .04 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “