ദേവീസ്തുതി ദളങ്ങൾ -55

 ദേവീസ്തുതി ദളങ്ങൾ -55                       

ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .


ശ്രുതി ദളം - 55 

ശ്രിംഗാരാദിരസാംഗീകാരം കൊണ്ടും 

വിശേഷ ഭംഗിയോടുള്ള 

കളികളോടുകൂടിയവളാ൦ ദേവിയമ്മേ 

തവ പാദങ്ങളിൽ നമിക്കുന്നേൻ 

ഓം ലബ്ധ ലീലായൈ നമഃ 271 . 


ശ്രീദേവിക്കു ദേഹഭാവം കൊണ്ട് 

ജനനവും വളർച്ചയും ബാല്യവും 

ജരാഭാവവികാരങ്ങളില്ലാത്തതും 

യൗവ്വനം കൊണ്ട് ശാലിനിയായവളേ 

ഓം ലബ്ധയൗവന ശാലിന്യൈ നമഃ 272 . 


ലഭിച്ചിരിക്കുന്ന അതിശയമായി 

സർവംഗ സൗന്ദര്യ രൂപിണി 

സർവേശ്വരി  ശിവമാനസ പൂജിതേ 

സർവ്വാംഗ സുന്ദരിയേ  നമിക്കുന്നേൻ  

ഓം ലബ്ധാതിശയ സര്‍വ്വാംഗ സൗന്ദര്യായൈ നമഃ 273 . 


സർവ്വാത്മികേ ദേവി 

സർവകർത്രിയുമാകയാൽ 

ലബ്ധമായ വിഭ്രമത്തോടും 

ബാലക്രീഡയോടും കൂടിയവളേ ദേവി 

ഓം ലബ്ധ വിഭ്രമായൈ നമഃ 274 . 


ലബ്ധമായ രാഗത്തോടും 

കാമത്തോടു കൂടിയവളേ ദേവി 

ജഗൽ സൃഷ്‌ടിക്കുന്നവളും 

കാമനാപൂർവ്വത്വം സിദ്ധിച്ചവളേ അമ്മേ 

ഓം ലബ്ധരാഗായൈ നമഃ 275 . 


ജീ ആർ കവിയൂർ 

23  .04  .2021

300 / 5  = 60 ശ്രുതി ദളം - 55 / 60






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “