ദേവീസ്തുതി ദളങ്ങൾ -33

 ദേവീസ്തുതി ദളങ്ങൾ -33          



ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .



ശ്രുതി ദളം - 33 


ഹകാർത്തിൻ  സ്വരൂപമാർന്നവാളേ 

ആകാശ വിഗ്രമായുള്ളവളേ 

ആപൽ ബാന്ധവളേ ഭഗവതി 

അകമഴിഞ്ഞു പ്രാത്ഥിക്കുന്നേൻ അമ്മേ 

ഓം ഹകാരാര്‍ത്ഥായൈ നമഃ   161 


പ്രാണപ്രിയേ പ്രതിരൂപേ ഹംസരൂപേ 

പ്രാണനാഥേ പ്രിയേ അമൃത രൂപേ ദേവി 

അഹോരാത്രാത്മ കകാല സ്വരൂപിണി 

സൂര്യ ചന്ദ്ര ഗതികളോടു കൂടിയവളേ ശ്രീ ദേവി 

ഓം ഹംസഗത്യൈ നമഃ 162 


ഹാടകാഭരണങ്ങളെ കൊണ്ടും 

ഉജ്വലമായ സുവർണ്ണഭരണ ഭൂഷിതേ 

സുന്ദരി നിൻ സുഖ ദർശനം  കൊണ്ട് 

സംപൂജിതയായവളേ നമിക്കുന്നേൻ 

ഓം ഹാടകാഭരണോജ്ജ്വലായൈ നമഃ 163 


ഹാരങ്ങളായി ഹരനാൽ പൂജിതേ 

ഈശ്വരിയേ നിത്യ തൃപ്തത്വവമാർന്നവളേ 

സ്തനഭാരത്താൽ സുന്ദരിയാർന്നവളേ 

പരമേശ്വരനു സുഖമേകുവോളെ പാർവതി നമിക്കുന്നേൻ 

ഓം ഹാരഹാരി കുചാഭോഗായൈ നമഃ 164 


ജനന മരണങ്ങളെ ഒക്കെ 

ജയിപ്പവളേ ജയപ്രഭേ 

ജനന മരണ ദുഃഖഭയങ്ങളേയകറ്റുവോളേ 

ജപിക്കുന്നേൻ നിൻ നാമമത്രയും അമ്മേ 

ഓം ഹാകിന്യൈ നമഃ 165 


ജീ ആർ കവിയൂർ 


10 .04  .2021


300 / 5  = 60 ശ്രുതി ദളം - 33 / 60 

   

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “