സ്‌തുതി ഗീതകം


സ്‌തുതി ഗീതകം 


സിന്ദൂര രൂപേ സുനയനേ 

സന്ധ്യാവന്ദന കാരിണി 

സ്വാർലോകാനന്ദ ദായിനി 

സുവർണ്ണാംഗി സുഭഗേ 


സുമധുര ഭാഷിണീ 

സുസ്മിതേ സുശീലേ 

സുഖദുഃഖനിവാരിണി 

സുരാനര പൂജിതേ ശ്രീദേവി 


സച്ചിദാനന്ദാ സദ്ഗതിദായിനി 

സഗുണാ സദാശിവകുടുംബിനി 

സർവ വേദാന്തപ്പൊരുളേ സകലേ 

സകലാഗമന നിമന സഹസ്ര രൂപിണി 


സാരസാക്ഷാ പരിപാലിനി 

സമ്മോഹിനി ശിവപ്രിയേ 

സകലലോക  സംരക്ഷിണി 

സൗഭാഗ്യ ദായിനിയമ്മേ തുണ 


 ജീ ആർ കവിയൂർ 

27 .04 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “