ദേവീസ്തുതി ദളങ്ങൾ -21

 


ദേവീസ്തുതി ദളങ്ങൾ -21    



ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .



ശ്രുതി ദളം - 21 


 

ഹകാരരൂപിണി ഹിമവൽ പുത്രി 

ഹൈമേ  പർവ്വതേശ്വരി ദേവി 

ഹനിക്കുക എൻ അഹന്തയേ അമ്മേ 

മൂലവിദ്യാവാച്യാർത്ഥവളേ ദേവി നമിക്കുന്നേൻ 

ഓം ഹകാരരൂപായൈ നമഃ 101 


കലപ്പയേ ധരിക്കും ബലഭദ്രനാൽ  പൂജിതേ 

ധ്യാനാദികളെ കൊണ്ട് ആരാധിക്കപ്പെട്ടവളേ 

ധനധാന്യങ്ങൾക്കു അധിപേ ദേവി 

സകല സമ്പത് പ്രദായിനിയാം അമ്മേ  നമിക്കുന്നേൻ 

ഓം ഹലധൃത്പൂജിതായൈ നമഃ 102 


ഹരിണത്തിന്റെ കണ്ണുകളോടു കൂടിയവളേ 

സന്തോഷം കൊണ്ട് കാതരാക്ഷി ഭാവത്തിലുള്ളവളേ 

എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളേ 

ഭക്തരിൽ ആദരവോടെ കടാക്ഷം നൽകുവോളേ 

ഓം ഹരിണേക്ഷണായൈ നമഃ 103 


ഹരനു പ്രിയയാവളേ 

ശിവ വല്ലഭായേ ശ്രീദേവി 

ശങ്കരി നീ തന്നേ  തുണനൽകുവോളേ 

ശ്രീമാതേ സർവേശ്വരി നമിക്കുന്നേൻ  അമ്മേ 

ഓം ഹരപ്രിയായൈ നമഃ 104 


കേവല സച്ചിദാനന്ദ സ്വരൂപിണി 

ഹരനാൽ പൂജിതേ ശ്രീദേവി 

സവ്വ ചൈതന്യ രൂപേ ദേവി 

സവ്വ സിദ്ധി നൽകുവോളേ മീനാക്ഷി 

ഓം ഹരാരാധ്യായൈ നമഃ 105 



ജീ ആർ കവിയൂർ 

04  .04  .2021


300 / 5  = 60 ശ്രുതി ദളം - 21 / 60  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “