വിരഹ വിഷുവിനവസാനം (ഗസൽ )

വിരഹ വിഷുവിനവസാനം  (ഗസൽ )


നിലാവ് പൂത്തുലഞ്ഞു നിൽക്കും 

മേടമാസ കുളിർരാവിലായ് 

കർണികാരം പൂത്തു നിൽപ്പു 

കണിയൊരുക്കി മിഴികളിൽ 


പുളിയിലകൾക്കിടയിലുടെ 

പുളകം വിരിയിച്ചു ചന്ദകാന്തം 

പുണർന്നകന്ന കുളിർ തെന്നൽ 

പുലരാനിനിയുമേറെ നിമിഷങ്ങൾ 


കനവിന്റെ ചില്ലുടഞ്ഞു വീണ 

നിദ്രയകന്ന ഓർമ്മ പുസ്തക താളിൽ 

ആ മുഖം മായാതെ നിൽപ്പുവല്ലോ 

അഴിമുഖം പോലെ മനസ്സിൽ തിരയിളക്കം 


കാത്തിരിപ്പിന്റെ നിറം മങ്ങി 

കണ്ണുകളിൽ ലവണരസത്തിളക്കം 

കാതരയവളിങ്ങു വന്നില്ലല്ലോ 

കഴിയുവാനാവില്ലയീ വിരഹം   


ഇല്ല വമൊരു നല്ല വിഷു പുലരി 

പുഞ്ചിരി പീത പുഷ്പ്പങ്ങളുമായി 

വെള്ളിത്തിളക്കമാർന്ന കാലൊച്ചയുമായി 

ലോലാക്കിൻ കിലുക്കവുമായ് സഖിയവൾ 


നിലാവ് പൂത്തുലഞ്ഞു നിൽക്കും 

മേടമാസ കുളിർരാവിലായ് 

കർണികാരം പൂത്തു നിൽപ്പു 

കണിയൊരുക്കി മിഴികളിൽ 


പുളിയിലകൾക്കിടയിലുടെ 

പുളകം വിരിയിച്ചു ചന്ദകാന്തം 

പുണർന്നകന്ന കുളിർ തെന്നൽ 

പുലരാനിനിയുമേറെ നിമിഷങ്ങൾ 


കനവിന്റെ ചില്ലുടഞ്ഞു വീണ 

നിദ്രയകന്ന ഓർമ്മ പുസ്തക താളിൽ 

ആ മുഖം മായാതെ നിൽപ്പുവല്ലോ 

അഴിമുഖം പോലെ മനസ്സിൽ തിരയിളക്കം 


കാത്തിരിപ്പിന്റെ നിറം മങ്ങി 

കണ്ണുകളിൽ ലവണരസത്തിളക്കം 

കാതരയവളിങ്ങു വന്നില്ലല്ലോ 

കഴിയുവാനാവില്ലയീ വിരഹം   


ഇല്ല വമൊരു നല്ല വിഷു പുലരി 

പുഞ്ചിരി പീത പുഷ്പ്പങ്ങളുമായി 

വെള്ളിത്തിളക്കമാർന്ന കാലൊച്ചയുമായി 

ലോലാക്കിൻ കിലുക്കവുമായ് സഖിയവൾ 



ജീ ആർ കവിയൂർ 

04  .04 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “