ദേവീസ്തുതി ദളങ്ങൾ -45
ദേവീസ്തുതി ദളങ്ങൾ -45
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 45
സകാരയുക്തയായിരിക്കുന്നവളേ
ശ്രീവിദ്യാൽ പേരോടു കൂടിയവളേ ഭഗവതി
ശിവാത്മികായൈ ശിവമാന്യായൈ
ശങ്കകളെ അകറ്റുവോളെ ശങ്കരി തുണ
ഓം സകാരാഖ്യായൈ നമഃ 221 .
ഏകമായ ഇരിക്കുന്ന രസസ്വരൂപിണി
പ്രപഞ്ചത്തിങ്കൽ സ്ഥിതി ചെയ്യുന്നവളേ
ജീവേശ്വരന്മാരെ വേദാന്ത ശ്രവണം കൊണ്ട്
അഹം ബ്രഹ്മാസ്‌മി എന്ന തത്വത്തേ കാട്ടിക്കൊടുക്കുന്നവളേ അമ്മേ
ഓം സമരസായൈ നമഃ 222 .
ഇതിഹാസ പുരാണാദികളോടും കൂടിയവളേ
സാംഗോപാംഗങ്ങളോടും കൂടിയവയായ്
ഇരിക്കുന്ന ആഗമങ്ങളാൽ അനുഗ്രഹീതയാം
ശുദ്ധ ചൈതത്വ സ്വരൂപിണി മോക്ഷകാരിണി നമിക്കുന്നേൻ
ഓം സകലാഗമസംസ്തുതായൈ നമഃ 223 .
തത്വമസ്യാദി മഹാവാക്യങ്ങളുടെ
താല്പര്യത്തിന് ഭൂമിയായ് ഉള്ളവളേ
മോക്ഷ ഹേതുകമായ ജ്ഞാനമുണ്ടാക്കുന്നവളും
വേദാന്ത തല്പരേ ദേവി ഭഗവതി നീയേ തുണ
ഓം സര്‍വ്വവേദാന്ത താത്പര്യഭൂമ്യൈ നമഃ 224 .
പഞ്ചഭൂതാദികൾക്ക് അധിഷ്ഠാന ഭൂതയായ്
സർവ്വദാ ശ്രീദേവിതന്നെ സത്തയെ
പ്രകാശിപ്പിക്കുന്നവളേ പ്രത്യക്ഷമായുള്ളവളേ
സർവ്വവ്യാപിയാം അമ്മേ നീയേ തുണ
ഓം സദസദാശ്രയായൈ നമഃ 225 .
ജീ ആർ കവിയൂർ
18 .04 .2021
300 / 5 = 60 ശ്രുതി ദളം - 45 / 60
Comments