ദേവീസ്തുതി ദളങ്ങൾ -53
ദേവീസ്തുതി ദളങ്ങൾ -53
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 53
തൃതീയ ഖണ്ഡത്തിൽ
തൃതീയാക്ഷരമാകയാൽ
വാചകമായുള്ളവളേ
ലകാരിണീയാം ദേവി തുണ
ഓം ലകാരിണ്യൈ നമഃ 261 .
ലഭിക്കപ്പെട്ടവയായ് ഇരിക്കുന്ന
സഗുണനിർഗുണ രൂപങ്ങളോടും
നാമത്തോടു കൂടിയ അർത്ഥം ഉള്ളവളേ
ആദികാലത്ത് മായോപാധികൊണ്ട് സുന്ദരിയായവളേ ശ്രീദേവി
ഓം ലബ്ധരൂപായൈ നമഃ 262 .
സംശയങ്ങളോടും
നിശ്ചയങ്ങളോടും കൂടിയവളേ
പ്രതി ബിംബാധിഷ്ടാനായ് ആർക്കു
ലഭിച്ചിരിക്കുന്നുവോ ജ്ഞാനന്ദ രൂപിണിയേ അമ്മേ
ഓം ലബ്ധധിയേ നമഃ 263 .
ലഭിക്കപ്പെട്ടവളായി ഇരിക്കുന്ന
വാഞ്ഛിതത്തോടും
ഇഷ്ടഫലത്തോടും കൂടിയവളേ
പ്രാപ്തകാമായേ നമിക്കുന്നേൻ
ഓം ലബ്ധ വാഞ്ഛിതായൈ നമഃ 264 .
പാപചിന്തകന്മാർക്കു
അറിയാൻ പാടില്ലാത്തവളേ
ഈശ്വരാർപ്പണ ബുദ്ധിയോട്
കൂട്ടിയിരിക്കുവർക്കു ആത്മജ്ഞാനം നല്കുന്നവളേ
ഓം ലബ്ധപാപ മനോദൂരായൈ നമഃ 265 .
ജീ ആർ കവിയൂർ
21 .04 .2021
300 / 5 = 60 ശ്രുതി ദളം - 53 / 60
Comments