ഓർമ്മ യാനത്തിൽ

 ഓർമ്മ യാനത്തിൽ 


ഓർത്തെടുക്കുന്നു 

നീയെന്നും എന്റെ 

കഴിഞ്ഞ കൊഴിഞ്ഞ 

വാസന്ത  മലരല്ലേ 


ഉൾപുളകം കൊള്ളും 

മന്ദസ്മിത കാന്തിയാൽ 

നിമി നേരം മനസ്സ് 

കൈവിട്ടു പോയല്ലോ 


നിൻ മിഴിയഴകും 

മൊഴിയഴകുമെന്നേ 

സ്വർലോത്തിലേക്ക് 

കൊണ്ടുപോയല്ലോ 


ഞാനറിയാതെ 

ഋതു ശലഭമായ്  

മധുര നോവിൻ 

വിരഹം നുകർന്നു 


നാളെ നാളെയെന്നു 

ആശകളെന്നിൽ 

പ്രേരണയൊരുക്കി

ജീവിത യാനം നീങ്ങി 


ഓർത്തെടുക്കുന്നു 

നീയെന്നും എന്റെ 

കഴിഞ്ഞ കൊഴിഞ്ഞ 

വാസന്ത  മലരല്ലേ 


ജീ ആർ കവിയൂർ 

20 .04 .2021 

 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “