ദേവീസ്തുതി ദളങ്ങൾ -51
ദേവീസ്തുതി ദളങ്ങൾ -51
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 51
കാമേശ്വരന്റെ മനസ്സിനു പ്രിയായ്
നിരവധിക പ്രേമാസ്പദയായുള്ളവളേ
കാമാൽകാമസംമോഹിനീയേ ദേവി
കരുണാ കടാക്ഷമുള്ളവളേ ഭഗവതി തുണ
ഓം കാമേശ്വര മനഃപ്രിയായൈ നമഃ 251 .
കാമേശ്വരന്റെ പ്രാണനെ
പരിപാലിക്കുന്നവളേ ശ്രീദേവി
കാമേശ്വര പ്രാണനാഥ വല്ലഭേ
കാരണകാരിണി ഭഗവതി നീയേ തുണ
ഓം കാമേശ്വരപ്രാണനാഥായൈ നമഃ 252 .
കാമേശ്വരനേ വിശേഷേണ
മോഹിപ്പിക്കുന്നവളേ ദേവി
ഭിന്നവിഗ്രഹയായ് രണ്ടെന്നുള്ള
ജ്ഞാനത്തോട് കൂടിയവനാക്കിചെയ്യുന്നവളേ അമ്മേ
ഓം കാമേശ്വരവിമോഹിന്യൈ നമഃ 253 .
കാമേശ്വരനു തത്വം പദാർത്ഥ സാക്ഷാൽക്കാരയായ്
കരുതൽ ഉള്ളവളേ കരുണാകാരി
കർമ്മാതി സാക്ഷിണിയേ അമ്മേ
കലാവതിയേ അമ്മേ നമിക്കുന്നേൻ
ഓം കാമേശ്വരബ്രഹ്മവിദ്യായൈ നമഃ 254 .
സർവ്വജ്ഞാനം കൊണ്ട്
ഈശ്വരീ വിഷാധിഷ്ഠാനുഭൂതയായ്
കാമേശ്വരനു ഗൃഹേശ്വരിയായിരിപ്പവളേ
സർവ്വത്തിനും അധിപതിയായവളേ ദേവി
ഓം കാമേശ്വരഗൃഹേശ്വര്യൈ നമഃ 255 .
ജീ ആർ കവിയൂർ
21 .04 .2021
300 / 5 = 60 ശ്രുതി ദളം - 51 / 60
Comments