ദേവീസ്തുതി ദളങ്ങൾ -19
ദേവീസ്തുതി ദളങ്ങൾ -19
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 19
ഹ്രീംമെന്ന ഏകാക്ഷര മന്ത്രത്താൽ
ആരാധിപ്പാൻ യോഗ്യതയുള്ളവളേ
ഭുവനേശ്വരി നിൻ നാമം നിത്യം
മ്മ മനസ്സിൽ നിറയണമേ ദേവി
ഓം ഹ്രീംപദാരാധ്യായൈ നമഃ 91
സഗുണ മൂർത്തികളാൽ
സംപൂജിതയായവളേ
ഹ്രീംകാര ശബ്ദഗർഭേ ദേവി
ബ്രാഹ്മണി വൈശ്യണവി ശങ്കരി നമിക്കുന്നേൻ
ഓം ഹ്രീംഗര്‍ഭായൈ നമഃ 92
ഹ്രീംകാരനാമമായ് ഉള്ളവളേ
സമഷ്‌ടി രൂപിണിയേ നമിക്കുന്നേൻ
സകല ഐശ്വര്യ ദായികേ ദേവി
സർവ്വ ഗുണദായിനി അമ്മേ നീയേ തുണ
ഓം ഹ്രീംപദാഭിധായൈ നമഃ 93
ഹ്രീംകാര ശബ്ദത്തിൽ നിറഞ്ഞു നില്കുന്നവളേ
ബ്രഹ്മത്തിൽ ധർമ്മത്തെ കല്പിച്ച ശബ്ദ രൂപിണി
ബ്രാഹ്മണി ബ്രഹ്മസ്വരൂപിണി ദേവി
നിൻ കൃപാ കടാക്ഷം ഉണ്ടാവണേ അമ്മേ
ഓം ഹ്രീംകാരവാച്യായൈ നമഃ 94
മൂലമന്ത്രെണേ പൂജിതേ ദേവി
മൂലാധാര സ്ഥിതേ അമ്മേ
ശ്രീ ചക്രനിവാസിനിയാം
ഹ്രീംകാര പദ പൂജിതേ ദേവി
ഓം ഹ്രീംകാര പൂജ്യായൈ നമഃ 95
ജീ ആർ കവിയൂർ
02 .04 .2021
300 / 5 = 60 ശ്രുതി ദളം - 19 / 60
Comments