ദേവീസ്തുതി ദളങ്ങൾ -54
ദേവീസ്തുതി ദളങ്ങൾ -54
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 54
രാജസ താമസാത്മകമായ
അഭിമാനത്തോട് കൂടിയവർക്കു
അധിക പ്രയത്നം കൊണ്ട്
അറിയാൻ കഴിഞ്ഞവളെ മനനാത്മികേ ദേവി
ഓം ലബ്ധാഹങ്കാര ദുര്‍ഗ്ഗമായൈ നമഃ 266 .
ലഭിക്കപ്പെട്ടിരിക്കുന്ന ശക്തിയോടു
സകല സാമർത്ഥഹേതുഭൂതയായ
മായാശക്തിയോട് കൂടിയവളേ ദേവി
മായാമായി മഹേശ്വരി ഭഗവതി തുണ
ഓം ലബ്ധശക്ത്യൈ നമഃ 267 .
സ്വേച്ഛ കൊണ്ട് അവലംബിച്ചിരിക്കുന്ന
മൂർത്തിയോടു കൂടിയവളേ ദേവി
മായാ ശക്തിയോടു അഭ്യാസവും
മായാമായി ചിന്മയി ഭഗവതി നമിക്കുന്നേൻ
ഓം ലബ്ധ ദേഹായൈ നമഃ 268 .
ഐശ്വര്യ സമുന്നതിയോട് കൂടിയവളേ
ശ്രീദേവ്യുപാസകന്മാരായ അഗസ്ത്യാദികൾക്കും
മഹദൈശ്വര്യം കാണാഞ്ഞതിനാൽ
ഐശ്വര്യ രൂപിണിയാം ശ്രീദേവിയേ നമിക്കുന്നേൻ
ഓം ലബ്ധൈശ്വര്യ സമുന്നത്യൈ നമഃ 269 .
വൃദ്ധി വ്യാപ്തി പരിപൂർണ്ണയായവളേ
നിഷ്ക്രിയമായവളും നിഷ്കളയായവളും
നിരാമയിയായവളെ ശ്രീ ജഗദേ ഭഗവതി
സർവ്വ വ്യാപകതയോട് കൂടിയവളേ അമ്മേ
ഓം ലബ്ധ വൃദ്ധ്യൈ നമഃ 270 .
ജീ ആർ കവിയൂർ
21 .04 .2021
300 / 5 = 60 ശ്രുതി ദളം - 54 / 60
Comments