കാത്തിരിപ്പിൻ നോവ് (ഗസൽ )

 കാത്തിരിപ്പിൻ  നോവ്  (ഗസൽ ) 



രാമഴയിൽ കിനാമഴയിൽ 

നനഞ്ഞു നീയാം നിലാവിനെ 

കാണാത്തതിൻ  നോമ്പരത്തോട് 

തെറ്റിയ വഴികളിൽ നട്ടം തിരിഞ്ഞു 


അവസാനം വന്നണഞ്ഞു 

നിഴലുകൾ കണ്ടു നീയെന്നു 

കരുതിയരികത്തു വന്നനേരം 

മൗനമെന്ന മൂടുപടം പുതച്ചു 


അകലെയെതോ പ്രകാശ 

വർഷങ്ങൾക്കുമപ്പുറത്തേക്കു  

മാഞ്ഞുവോ മോഹമായ് പ്രിയതേ 

കല്പാന്തങ്ങൾ കാത്തിരിക്കാമിനി 


രാമഴയിൽ കിനാമഴയിൽ 

നനഞ്ഞു നീയാം നിലാവിനെ 

കാണാത്തതിൻ  നോമ്പരത്തോട് 

തെറ്റിയ വഴികളിൽ നട്ടം തിരിഞ്ഞു 


ജീ ആർ കവിയൂർ 

24 .04 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “