ദേവീസ്തുതി ദളങ്ങൾ -42
ദേവീസ്തുതി ദളങ്ങൾ -42
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 42
ഹ്രീംകാരമാകുന്ന ചന്ദ്രനിൽ നിന്നും
ചന്ദ്രികയായ് മാറുന്ന പ്രകാശ ചൈതന്യമേ
ചന്ദ്ര സ്വാരൂപ ഭൂതയാകും അമൃതവർഷിണി ദേവി
അവിടുന്നു ഭക്തർക്കു മോക്ഷ ദായിനിയാകുന്നു അമ്മേ
ഓം ഹ്രീംകാര ശശിചന്ദ്രികായൈ നമഃ 206 .
ഹ്രീംകാരമാകുന്ന ഭാസ്കരന്റെ
ലോകോ പകാരാർത്ഥം കാന്തിപ്രകാശം
ചൊരിയുന്നവളേ അമ്മേ ഭഗവതി നിൻ
ചൈതന്യത്താൽ സത് ചിത് ആനന്ദം നൽകുന്നു നീ അമ്മേ
ഓം ഹ്രീംകാര ഭാസ്കരരുചയേ നമഃ 207
ഹ്രീംകാരമാകുന്ന അംഭോദത്തിനു
ചഞ്ചലയായുള്ള മേഘങ്ങളിൽ
മിന്നൽക്കൊടിയായ് പ്രകാശപൂരിതമായവളേ
മോക്ഷകാരിണിയാം ഭഗവതിയേ നമിക്കുന്നേൻ
ഓം ഹ്രീംകാരാംഭോദചഞ്ചലായൈ നമഃ 208
ഹ്രീംകാരമാകുന്ന കന്ദത്തിൽ നിന്നും
അങ്കുരിക്കുന്നവളെ ശിവേ ശങ്കരി
സ്വയം പ്രഭേ സപ്ത വർണ്ണെ ദേവി
ശിവാനുഗ്ര സമ്പൂർണ്ണായൈ നമിക്കുന്നേൻ
ഓം ഹ്രീംകാരകന്ദാംകുരികായൈ നമഃ 209 .
ഹ്രീംകാരം തന്നെ മായ്ക്കു ആശ്രമമായും
മായാരഹിതമായ വസ്തുവിനെ അറിയിക്കുന്നവളേ
ജ്ഞാന സ്വരൂപിണീയാം അമ്മേ ഭഗവതി
വിജ്ഞാനം നല്കവോളെ ശ്രീദേവിയമ്മേ
ഓം ഹ്രീംകാരൈകപരായണായൈ നമഃ 210 .
ജീ ആർ കവിയൂർ
17 .04 .2021
300 / 5 = 60 ശ്രുതി ദളം - 42 / 60
Comments