കുറ്റമോ

 കുറ്റമോ 



ഒരു നോക്കുകാണാൻ 

ഒരുവാക്ക് മിണ്ടാൻ  

കണ്ടു മറന്നൊരു ദിനങ്ങളേ 

ഓർത്തു കൊതിച്ചതാണോ കുറ്റം 


ചുണ്ടിൽ വിരിഞ്ഞൊരാ 

പൂനിലാ പുഞ്ചിരിയും 

വാലിട്ടെഴുതിയ മിഴിയഴകും 

പനിനീർ ചൂടിയ

 

എണ്ണ കറുപ്പാർന്ന കൂന്തലും 

നെഞ്ചിൽ മിടിക്കുന്ന 

പറായാനാവാത്ത നോവുമായ് 

മെല്ലെ നടന്നകന്നൊരു കനവുകളും 


ഇന്നെന്റെ കണ്ണുകളിൽ 

ഇരുൾ പടരുമ്പോഴും 

നടക്കാൻ പിച്ചവെക്കുമ്പോഴും 

ഓർമ്മകൾ നൽകുന്ന ഇരട്ടി മധുരം 


നിദ്രയകന്ന രാവിൽ 

രാമ നാമം ജപിക്കും 

ചുണ്ടുകളിലറിയാതെ 

പ്രാണ സഖി പാട്ട് മൂളുന്നു 


ചൂളമര ചുവടും 

തണൽ തീർത്ത 

നഷ്ട ബാല്യകൗമാര്യമേ 

ഇനി നീ തിരികെ വരില്ലല്ലോ 



ജീ ആർ കവിയൂർ 

25  .04 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “