ദേവീസ്തുതി ദളങ്ങൾ -22

 ദേവീസ്തുതി ദളങ്ങൾ -22     



ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .



ശ്രുതി ദളം - 22  


ഹരിഹരനും  ബ്രഹ്മനുമിന്ദ്രനും 

ശക്തി നൽകുവോളേ ശ്രീദേവി 

സകലലോക സംപൂജിതേ ദേവി 

സകലദോഷ മകറ്റി കാക്കുവോളേ അമ്മേ 

ഓം ഹരിബ്രഹ്മേന്ദ്ര വന്ദിതായൈ നമഃ 106 


അശ്വങ്ങളുടെ ആധിപത്യമുള്ളവളേ 

അശ്വാരൂഢയാൽ സേവിതയായവളേ 

ആശ്വാസമരുളുവോളെ ഭഗവതി ദേവി 

അവിടുന്നു മാത്രം കൃപയേകുവോളേ അമ്മേ 

ഓം ഹയാരൂഢാ സേവിതാംഘ്ര്യൈ നമഃ 107 


അശ്വമേധം കൊണ്ട് സംപൂജിതയായവളേ 

അവിടുത്തേ കാരുണ്യമൊന്നു മതിയമ്മേ 

പുരുഷത്വാദി പ്രാപ്തിയാൽ നയിപ്പവളേ 

പുഷ്പദളങ്ങളാൽ പൂജിതേ അമ്മേ 

ഓം ഹയമേധ സമര്‍ച്ചിതായൈ നമഃ 108 


സിംഹാരൂഡിനി  സകലലോകാരാദ്ധ്യേയേ 

സകലചൈതന്യ ദായിനി ദേവി അമ്മേ 

മഹാലക്ഷ്മി മാഹേശ്വരി തുണക്കുക 

മാനസശക്തി നൽകുവോളേ അമ്മേ 

ഓം ഹര്യക്ഷവാഹനായൈ നമഃ 109 


ഹംസ പക്ഷി വാഹനമായുള്ളവളേ 

ഹംസമാർന്ന ചൈതന്യത്തോടു കുടിയവളേ 

മന്ദസ്മിതേ മഹേശ്വരി  ദേവി 

നിൻ കൃപയാൽ മരുവുന്നി ഭൂവിൽ അമ്മേ 

ഓം ഹംസവാഹനായൈ നമഃ 110 


ജീ ആർ കവിയൂർ 

04  .04  .2021


300 / 5  = 60 ശ്രുതി ദളം - 22  / 60  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “