ദേവീസ്തുതി ദളങ്ങൾ -52

 ദേവീസ്തുതി ദളങ്ങൾ -52                    

ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .


ശ്രുതി ദളം - 52 

തൃപ്ത്വയിൽ നിന്നുണ്ടാകുന്ന സുഖത്തേ 

അനുഭവ വേദ്യയായവളേ  ദേവി 

പരമേശ്വരനു നിത്യ തൃപ്തത്വരൂപയായ 

ശക്തി നല്കുന്നവോളേ പരദേവതേ ഭഗവതി 

ഓം കാമേശ്വരാഹ്ലാദകര്യൈ നമഃ 256 . 


കാമേശ്വരനു മഹതിയായിരിക്കുന്ന ഈശ്വരീ 

കാമേശ്വരന്റെ മഹാദൈശ്വര്യത്തോടു കൂടിയവളേ 

ഭയരഹിതയായ് ഇരിപ്പവളേ ഭഗവതി 

ദേവി അനുഗ്രഹിക്കേണമേ അമ്മേ 

.ഓം കാമേശ്വരമഹേശ്വര്യൈ നമഃ 257 


മന്മഥനാൽ ഉപാസിക്കപ്പെട്ടവളേ 

കാദിവിദ്യാരൂപിണി ദേവി 

കാമേശ്വര പ്രേരിണി ഈശ്വരി നീയേ തുണ 

കരുതുക ഞങ്ങളേ നിത്യം അമ്മേ 

ഓം കാമേശ്വര്യൈ നമഃ 258 . 


തൊണ്ണൂറ്റിയാറ് പീഠങ്ങളുള്ളതിൽ 

കാമകോടി പീഠത്തിലമരും ദേവി 

ശ്രീചക്ര നിലയമായ് വസിപ്പവളേ 

ശ്രീദേവി ശിവപ്രേരണിയമ്മേ  തുണ 

ഓം കാമകോടിനിലയായൈ നമഃ 259 . 


ഇച്ഛിക്കപ്പെട്ടവളായ് ഇരിക്കുന്ന

പദാർത്ഥങ്ങളെ ദാനം ചെയ്യുവോളെ 

കാലങ്ങളായ് ഉപാസിക്കപ്പെട്ടവളായവളേ 

പുരുഷാർത്ഥങ്ങളെ പ്രാർത്ഥിക്കാതെ  ദാനം നൽകുവോളെ അമ്മേ 

ഓം കാംക്ഷിതാര്‍ത്ഥദായൈ നമഃ 260 . 

ജീ ആർ കവിയൂർ 

21 .04  .2021

300 / 5  = 60 ശ്രുതി ദളം - 52 / 60


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “